കുമളി: പെരിയാർ കടുവ സേങ്കതത്തിനുള്ളിൽനിന്ന് വാഹനങ്ങളുടെ പാർക്കിങ് പുറത്തേക്ക് മാറ്റിയതിനെതിരെ ജനകീയ സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ മനുഷ്യച്ചങ്ങല ജനപങ്കാളിത്തം കുറഞ്ഞതിനെതുടർന്ന് പൂർത്തിയാക്കാനായില്ല. തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപത്തെ ആമ പാർക്കിനടുത്തുനിന്ന് വാഹനങ്ങളുടെ പാർക്കിങ് മാർച്ച് ഒന്നിനാണ് ആനവാച്ചാൽ പ്രദേശത്തേക്ക് മാറ്റിയത്. പാർക്കിങ് മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജനകീയ സമരസമിതിയുടെ മനുഷ്യ ച്ചങ്ങല. രാവിലെ 11ന് മനുഷ്യച്ചങ്ങല ആരംഭിച്ചെങ്കിലും കുമളി ടൗണിെൻറ പകുതിവരെ മാത്രെമ ചങ്ങല പൂർത്തിയാക്കാനായുള്ളൂ. തേക്കടി ആനവാച്ചാലിന് സമീപത്തും ചെക്ക് പോസ്റ്റിന് സമീപവും ചില റിസോർട്ടുകളുടെ ജീവനക്കാർ ചങ്ങലക്കായി കൈകോർത്തെങ്കിലും ഇടമുറിയാതെ പൂർത്തിയാക്കാൻ കഴിയാതായതോടെ സമരം വേഗം അവസാനിപ്പിക്കുകയായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, ടൂറിസം രംഗത്തെ വിവിധ സംഘടനകൾ എന്നിവർ ഉൾപ്പെട്ടതാണ് സമരസമിതി. ഇതിനിടെ, ആനവാച്ചാലിലെ വാഹന പാർക്കിങ് മാറ്റത്തിനെതിരെ നേതൃത്വം നടത്തുന്ന നീക്കങ്ങൾക്കെതിരെ വ്യാപാരികൾക്കിടയിൽ ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്. പാർക്കിങ് ടൗണിന് സമീപത്തായതോടെ കുമളി ടൗൺ കൂടുതൽ സജീവമായതായാണ് വ്യാപാരികളിൽ ചിലർ പറയുന്നത്. തേക്കടിയിൽ മാത്രം ഒതുങ്ങിയിരുന്ന വിനോദസഞ്ചാരികളുടെ വ്യാപാരം പാർക്കിങ് മാറ്റത്തോടെ കുമളി ടൗണിലും കിട്ടിത്തുടങ്ങിയെന്ന് വ്യാപാരികളിൽ ചിലർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.