നെടുങ്കണ്ടം: വൈകിയെത്തിയ വേനൽമഴക്കൊപ്പമുണ്ടാകുന്ന ശക്തമായ ഇടിയും മിന്നലും ഹൈറേഞ്ചിൽ നാശം വിതക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിെട ഉണ്ടായ മിന്നലിൽ രണ്ടു വയസ്സുകാരിയടക്കം നാലുപേർക്ക് പരിക്കും രണ്ടു വീട് ഭാഗികമായി തകരുകയും ഒരു വീട്ടിലെ ഉപകരണങ്ങൾ പൂർണമായി കത്തിനശിക്കുകയും ചെയ്തു. വെള്ളിയാഴ്ച രണ്ടു വീട്ടിലാണ് മിന്നലേറ്റത്. മാർച്ച് പത്തിനുണ്ടായ മിന്നലിൽ പുഷ്പകണ്ടം ശൂലപ്പാറ പുലക്കുടിയിൽ വൽസമ്മ (56), അപർണ (24), ആൽഫിയ (രണ്ടു വയസ്സ്) എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ടു വയസ്സുകാരി ആൽഫിയയുടെ കാലിലാണ് പൊള്ളലേറ്റത്. ഇടിവെട്ടിയ ഉടൻ തന്നെ വീടിനു ചുറ്റും അഗ്നി വലയം പ്രാപിക്കുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ െചലവഴിച്ച് നിർമിച്ച വീട് പൂർണമായി കത്തിനശിച്ചു. ഒപ്പം വീട്ടുപകരണങ്ങളും കത്തി. വീട് മേഞ്ഞിരുന്ന അസ്ബസ്റ്റോസ് ഷീറ്റ് വൻ ശബ്ദത്തോടെ പൊട്ടിച്ചിതറുകയായിരുന്നു. ഏപ്രിൽ 28നുണ്ടായ മിന്നലിൽ രോഗിയായ പൊന്നാങ്കാണി മേട്ടയിൽ തറയിൽ തെക്കേതിൽ അരുണിെൻറ മകൻ മനോജിനാണ് (31) പരിക്കേറ്റത്. കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ മിന്നലിലാണ് മനോജിനു പരിക്കേറ്റത്. സ്വിച്ച്ബോർഡിലെ സോക്കറ്റ് പൊട്ടിത്തെറിച്ച് കണ്ണിൽ തറച്ചായിരുന്നു പരിക്ക്. പണിക്ക് പോയിരുന്ന മാതാവ് സുഭദ്ര എത്തിയപ്പോൾ വീട്ടിനുള്ളിൽ കയറാനാകാത്ത വിധം മുറിക്കകത്ത് മുഴുവൻ പുകനിറഞ്ഞിരുന്നു. വീടിെൻറ ഭിത്തിയും ആസ്ബസ്റ്റോസ് ഷീറ്റും പൊട്ടി. വെള്ളിയാഴ്ചയുണ്ടായ മിന്നലിൽ മഞ്ഞപ്പാറയിലും ആശാരിക്കണ്ടത്തും രണ്ടു വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. മഞ്ഞപ്പാറ ചൊവ്വര പുത്തൻപുരക്കൽ രാജൻകുട്ടെൻറ വീടിനും ആശാരിക്കണ്ടം മറ്റത്തിൽ സണ്ണിയുടെ വീടിനുമാണ് തകരാർ സംഭവിച്ചത്. സണ്ണിയുടെ വീടിെൻറ സീലിങ്ങിന് ദ്വാരം വീഴുകയും എൽ.ഇ.ഡി ടി.വി കത്തിനശിക്കുകയും ചെയ്തു. കൂടാതെ സ്റ്റെപ്അപ്, സെറ്റ്അപ് ബോക്സ്, ചാർജർ തുടങ്ങിയവയും കത്തിനശിച്ചു. മഴ ഇല്ലാതെ മിന്നലുണ്ടാകുന്നതാണ് ജനത്തെ ഏറെ ഭീതിയിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.