ചെറുതോണി: വൈദ്യുതി ബോർഡിെൻറ അനാസ്ഥ മൂലം വിലപ്പെട്ട മനുഷ്യജീവൻ പൊലിയുന്നത് തുടരുന്നു. വെള്ളിയാഴ്ച ഒരാൾകൂടി ഇരയായതോടെ ഒരുവർഷത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഭൂമിയാംകുളം പുളിക്കകുന്നേൽ ബിനോയിയുടെ മകൻ ബിപിനാണ് ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി. വൈദ്യുതി ബോർഡിനുകീഴിൽ അപകടങ്ങൾ വർധിച്ചിട്ടും ജനങ്ങളുടെയും ജോലിക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപണമുണ്ട്. അപകടങ്ങൾ കൂടുതലും വൈദ്യുതി ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ്. വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണത്തിനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവെച്ച സംഭവം ഉണ്ടായത് ഒരുവർഷം മുമ്പാണ്. മുരിക്കാശേരി കള്ളിപ്പാറയിൽ പുല്ലുചെത്താനിറങ്ങിയ ഇരുപ്പുകാട്ട് ജിബിയാണ് (40) അന്ന് മരിച്ചത്. ജിബിയുെട നെൽവയലിലൂടെ പോകുന്ന 11 കെ.വി ലൈൻ താഴ്ന്നുകിടക്കുന്നതിനാൽ അപകടമുണ്ടാകുമെന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകിയത് എട്ടുതവണയാണ്. പരാതിയോെടാപ്പം സ്ഥലത്തിെൻറ ഫോേട്ടാവരെ എടുത്തുനൽകി. അധികൃതർ മുൻകരുതൽ സ്വീകരിക്കാത്തതുകൊണ്ട് ജിബി മരിക്കുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ ജീവനക്കാരെ തടഞ്ഞത്. ഒടുവിൽ മുരിക്കാശേരി പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. പൊന്നന്താനത്ത് പുല്ല് പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ച സംഭവം വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. വണ്ടന്മേട്ടിൽ ഏലത്തോട്ടത്തിൽ പൊട്ടിവീണ ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് തമിഴ്നാട് സ്വദേശി മരിച്ചതും ബോർഡിെൻറ അനാസ്ഥക്ക് ഉദാഹരണമാണ്. ഒരുവർഷം മുമ്പ് കുമളി കൊല്ലംപട്ടടയിൽ ഇരുമ്പുതോട്ടി ഉപയോഗിച്ച് മരത്തിെൻറ ശിഖരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. തൊടുപുഴയിലും ഒരുവർഷം മുമ്പ് സ്കൂളിൽ ടൈലിടുന്ന ജോലിയിൽ ഏർപ്പെട്ട യുവാവ് മരിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മരിയാപുരത്ത് ഷോക്കേറ്റ് മരിച്ചത് പതിനഞ്ചുകാരനാണ്. വീട്ടിലെ ദാരിദ്ര്യം മൂലം സ്കൂൾ അവധിക്കാലത്ത് ജോലിക്ക് വന്നതാണ് ഇൗ വിദ്യാർഥി. വൈദ്യുതി ബോർഡിൽ ഒാവർസീയർ മുതൽ ലൈന്മാൻവരെ കൂലിക്ക് പകരം ആളെവെച്ച് ജോലി ചെയ്യിക്കുന്നതായും ആരോപണമുണ്ട്. ഇങ്ങനെ ദാരുണമായി മരിക്കുന്നവർക്ക് നഷ്ടപരിഹാരവും കിട്ടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.