പീരുമേട്: താലൂക്കിെൻറ വിവിധ മേഖലകളിൽ നാലുദിവസമായി കനത്തമഴ പെയ്യുന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ജലാശയത്തിെൻറ വൃഷ്ടി പ്രദേശമായ പീരുമേട്, ഏലപ്പാറ, വാഗമൺ മേഖലകളിൽ കഴിഞ്ഞദിവസങ്ങളിൽ നല്ല മഴ ലഭിച്ചു. അഴുത, വാഗമൺ, കുട്ടിയാർ ഡൈവേർഷൻ ചെക്ക് ഡാമുകളിൽനിന്ന് ടണൽ വഴി ഇടുക്കിയിലേക്ക് നീരൊഴുക്ക് ആരംഭിച്ചു. മൂന്ന് മാസമായി നിരൊഴുക്ക് നിലച്ച ടണൽ വഴി വെള്ളം എത്താൻ തുടങ്ങിയത് ഇടുക്കിയിലെ ജലനിരപ്പ് ഉയരാൻ സഹായകമാകും. മേയ് പത്തിന് പിരുമേട്ടിൽ രണ്ട് സെൻറിമീറ്റർ മഴ രേഖപ്പെടുത്തി. 11ന് മൂന്ന് മില്ലിമീറ്റർ, 12ന് എട്ട് മില്ലിമീറ്റർ മഴയും ലഭിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളിലെ കിണറുകളിലും തോടുകളിലും ജലസമൃദ്ധി ഉണ്ടായത് നാട്ടുകാർക്കും ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.