അടിമാലി: മദ്യവിൽപന ശാലകൾ ഏറക്കുറെ പ്രവർത്തനം നിർത്തിയ സാഹചര്യത്തിൽ സ്ഥിരം മദ്യപാനികൾ കഞ്ചാവിനും ലഹരിമരുന്നിനും അടിപ്പെടുന്നതായി എക്സൈസ് റിപ്പോർട്ട്. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഉപരി വലിയൊരു സാമൂഹിക വിപത്തിലേക്കാണ് സമൂഹം നീങ്ങുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബാറുകൾ അടച്ചുപൂട്ടുന്നതിനു പുറമെ ബിവറേജസ് ഔട്ട്ലറ്റുകൾക്ക് നിയന്ത്രണവും വന്നതോടെയാണ് മദ്യത്തിന് അടിമപ്പെട്ടവർ കഞ്ചാവും മയക്കുമരുന്നും തേടിപ്പോകുന്നത്. ബാറുകൾ അടച്ചുപൂട്ടുന്നതിന് മുമ്പ് ജില്ലയിൽ പ്രതിമാസം എട്ടു മുതൽ 10വരെ കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത് ആറിരട്ടിയോളം വർധിച്ചു. അബ്കാരി കേസുകളും പതിന്മടങ്ങ് വർധിച്ചു. മദ്യം ആവശ്യക്കാർക്ക് ലഭിക്കാതായ സാഹചര്യത്തിൽ വ്യാജമദ്യത്തിെൻറ വിപണനവും വലിയ തോതിലായി. ദേശീയ പാതക്കരികിൽ മദ്യശാലകൾ പ്രവർത്തിപ്പിക്കരുതെന്ന കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മദ്യശാലകൾ ഉൾപ്രദേശങ്ങളിലേക്ക് മാറ്റുന്നത് പ്രാദേശിക എതിർപ്പുമൂലം തടസ്സപ്പെട്ടതും അബ്കാരി മാഫിയക്ക് ചാകരയായിട്ടുണ്ട്. ചാരായം നിരോധിച്ചപ്പോൾ സംസ്ഥാനത്തിനകത്ത് വൻതോതിൽ വ്യാജമദ്യം എത്തിയപോലെയുള്ള അവസ്ഥയാണ് നിലവിലുള്ളതെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. വ്യാജമദ്യ വിപണനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് എക്സൈസ് റേഞ്ചുകൾക്ക് നൽകിയിട്ടുള്ള നിർദേശം. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് വരവ് വൻതോതിൽ വർധിച്ചിട്ടുണ്ട്. വിദ്യാർഥികളെ ഉപയോഗിച്ചാണ് കഞ്ചാവ് കടത്ത്. ബാഗുകളിലും മറ്റും ഒളിപ്പിച്ച് കഞ്ചാവ് എത്തിക്കുന്ന രീതിയാണ് ഏജൻറുമാർ അവലംബിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.