തൊടുപുഴ: താമസിക്കുന്ന പ്രദേശത്തെ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഒാഫിസിലേക്ക് കുട്ടികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും. തൊടുപുഴ പീസ് പാർക്ക് റെസി. അസോസിയേഷനിലെ കുട്ടികളുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തകർന്ന കോതായിക്കുന്ന്-പന്താനപ്പാറ റോഡ് റീടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കുട്ടികൾ നഗരസഭ ഒാഫിസിലേക്ക് പ്ലക്കാർഡുകളുമേന്തി മാർച്ചും ധർണയും നടത്തിയത്. റോഡിെൻറ കുറച്ചുഭാഗം നേരേത്ത എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നന്നാക്കിയെങ്കിലും 300 മീറ്ററോളം ഇപ്പോഴും തകർന്നുകിടക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. പലതവണ പരാതി പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെയാണ് മാതാപിതാക്കൾക്കൊപ്പം എത്തിയ കുട്ടികൾ നഗരസഭയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ കുട്ടികളുമായി സംസാരിക്കുകയും അധികം വൈകാതെ റോഡ് നന്നാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് കുട്ടിക്കൂട്ടം പിരിഞ്ഞത്. ഉച്ചകഴിഞ്ഞ് വൈസ് ചെയർമാെൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.