കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ സർക്കാർ ജാഗ്രത പുലർത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി നേതൃയോഗം ആവശ്യപ്പെട്ടു. മൂന്നാർ കൈയേറ്റങ്ങളെ സംബന്ധിച്ചുള്ള തർക്കങ്ങളും കൈയേറ്റം ഒഴിപ്പിക്കലിെൻറ പേരിലുള്ള ഉൗതിപ്പെരുപ്പിച്ച വാർത്തകളും അതിെൻറ പേരിൽ നടക്കുന്ന സമര കോലാഹലങ്ങളും മതവികാരം ഇളക്കിവിടുന്ന നടപടികളും വിരൽചൂണ്ടുന്നത് ഇത്തരം ഗൂഢാലോചനയിലേക്കാണ്. ഒരുപറ്റം തീവ്ര പരിസ്ഥിതി വാദികളും കുറേ ഉദ്യോഗസ്ഥരും ചില മാധ്യമങ്ങളും ഏതാനും രാഷ്ട്രീയക്കാരും ചേർന്നുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. കൈയേറ്റം ഒഴിപ്പിക്കണമെന്നും അനധികൃത നിർമാണങ്ങൾ തടയണമെന്നുമാണ് സമിതിയുടെ നിലപാട്. എന്നാൽ, ഇടുക്കിയിൽ മുഴുവൻ കൈയേറ്റമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നു. മൂന്നാറിലേക്കും അതുവഴി മറ്റ് മലയോര മേഖലകളിലേക്കും കേന്ദ്ര ഇടപെടലും ദേശീയ ഹരിത ൈട്രബ്യൂണൽ ഇടപെടലും ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുമ്പും പട്ടയനടപടി സജീവമായ വേളകളിൽ കൈയേറ്റ വാർത്തകളും ചർച്ചകളും അവയെ പിന്നോട്ടടിച്ചിട്ടുണ്ട്. സർക്കാർ ഈ കാര്യങ്ങളെ ഗൗരവത്തോടെ കാണണമെന്നും നിക്ഷിപ്ത താൽപര്യക്കാരെ തിരിച്ചറിയണമെന്നും ഹൈറേഞ്ച് സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീക്ക് അൽകൗസരി, കെ.കെ. ദേവസ്യ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.