അടിമാലി: മുൾപ്പടർപ്പുകൾ മൂടി വൈദ്യുതി പോസ്റ്റുകൾ. അടിമാലി ഇലക്ട്രിക്കൽ മേജർ സെക്ഷന് കീഴിൽ ചാറ്റുപാറയിൽ ദേശീയ പാതക്കരികിലാണ് നിരവധി വൈദ്യുതി പോസ്റ്റുകളിൽ വള്ളിപ്പടർപ്പുകൾ കയറി മൂടിയത്. വീടുകളിലേക്കുള്ള വൈദ്യുതി തൂണുകളും 11ലൈൻ പോസ്റ്റുകളിലുമാണ് വള്ളിപ്പടർപ്പുകൾ പടർന്നത്. നിത്യേന വൈദ്യുതി വകുപ്പ് ജീവനക്കാർ കടന്നുപോകുന്ന അടിമാലി പട്ടണത്തോടുചേർന്ന ഇവിടെ വൻ അപകടസാധ്യതയുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാർ വൈദ്യുതി വകുപ്പിൽ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. വൈദ്യുതി മന്ത്രിയുടെ സ്വന്തം നാടായ അടിമാലി സെക്ഷന് കീഴിൽ ചിലയിടങ്ങളിൽ ട്രാൻസ്ഫോർമറുകളും വൈദ്യുതി തൂണുകളും അപകടാവസ്ഥയിലുണ്ട്. ടൗണിലടക്കം വൈദ്യുതി മുടക്കം പതിവായിട്ടും ടച്ച്വർക് പൂർത്തിയായിട്ടില്ല. വൈദ്യുതാഘാതമേറ്റ് മാങ്കുളത്ത് ആദിവാസി യുവതികൾ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.