അടിമാലി: നിർത്തിയിട്ട ജീപ്പ് തനിയെ സ്റ്റാർട്ടായി ഉരുണ്ട് കാറിലിടിച്ചു. അടിമാലി ഫെഡറൽ ബാങ്കിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് സംഭവം. അടിമാലി മച്ചിപ്ലാവ് സ്വദേശിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പ് നിർത്തിയിട്ടശേഷം ൈഡ്രവർ താക്കോൽ ജീപ്പിനുള്ളിലെ ഡാഷിൽ വെച്ചിട്ടുപോയി. അൽപസമയത്തിനുശേഷം തനിയെ സ്റ്റാർട്ടായ ജീപ്പ് ഫെഡറൽ ബാങ്കിലെ എ.ടി.എം കൗണ്ടറിനും മെറിഡിയൻ ലാബിനുമിടയിലേക്ക് ഒാടിയെത്തി ഭിത്തിയിലിടിച്ചുനിന്നു. നാട്ടുകാരും ബാങ്ക് ജീവനക്കാരും എറെ പാടുപെട്ട് ജീപ്പ് ഓഫാക്കി നിർത്തിയിട്ട ഭാഗത്ത് തള്ളിയെത്തിച്ചു. ജീപ്പ് തനിയെ ഉരുണ്ടുപോകാതിരിക്കാൻ ടയറുകൾ കല്ലിട്ട് ഉറപ്പിച്ചുവെച്ച് സുരക്ഷിതമാക്കി. എന്നാൽ, അൽപസമയത്തിനകം വീണ്ടും തനിയെ സ്റ്റാർട്ടായ ജീപ്പ് അമിതവേഗത്തിലെത്തി ഫെഡറൽ ബാങ്ക് ജീവനക്കാരെൻറ കാറിൽ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങൾക്കും കേടുപറ്റി. വിവരമറിഞ്ഞെത്തിയ ജീപ്പുടമ വർക് ഷോപ്പിലെ ജീവനക്കാരെ കൊണ്ടുവന്നാണ് ജീപ്പ് മാറ്റിയത്. ജീപ്പിെൻറ തകരാർ എന്തെന്ന് മനസ്സിലായില്ല. തിരക്കേറിയ ഭാഗമാണെങ്കിലും ആരും അപകടത്തിൽപെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.