റോ​ഡ്​ പൊ​ളി​ക്കാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

തൊടുപുഴ: നിർമാണം പൂർത്തീകരിച്ച റോഡ് പൊളിക്കാനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. ഇടവെട്ടി പഞ്ചായത്ത് ഒന്നാംവാർഡിൽ ഇടവെട്ടിച്ചിറ- വില്ലേജ് ഒാഫിസ് റോഡിലാണ് വാട്ടർ അതോറിറ്റി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് വാഹനവുമായി എത്തിയത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 5.5 ലക്ഷം ചെലവഴിച്ച ഇടവെട്ടിച്ചിറക്ക് ചുറ്റും ആധുനിക രീതിയിൽ നിർമിച്ച റോഡിലാണ് കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിനായി എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിക്കാനെത്തിയത്. റോഡ് നിർമാണത്തിനായി ഒരുമാസത്തോളം സെക്ഷൻ വർക്ക് ചെയ്തിരുന്നു. ഇൗസമയം ഉപയോഗപ്പെടുത്തി പൈപ്പ്ലൈൻ സ്ഥാപിക്കാൻ കഴിയുമായിരുന്നുവെങ്കിലും വാട്ടർ അതോറിറ്റി തയാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇടവെട്ടിച്ചിറക്ക് ചുറ്റും റോഡ് ടാർചെയ്ത് മനോഹരമാക്കിയത്. തിങ്കളാഴ്ച ടാറിങ് ജോലി അവസാനിക്കുകയും ചെയ്തു. റോഡ് വേലകൾ പൂർത്തീകരിച്ചതോടെ പ്രഭാത-സായാഹ്ന സവാരിക്കും സൗകര്യം ഏർപ്പെടുത്തിയിരുന്നു. തൊടുപുഴ ബ്ലോക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് ടാർചെയ്തത്. ചൊവ്വാഴ്ച എത്തിയ എക്സ്കവേറ്റർ വാർഡ് മെംബറുടെ നേതൃത്വത്തിലാണ് തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് വാട്ടർ അതോറിറ്റി അധികൃതർ പണി നിർത്തിവെച്ച് മടങ്ങുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.