പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം വീ​തം​വെ​ച്ചെ​ന്ന പ​രാ​തി; എ.​എ​സ്.​ഐ​ക്കും സ​സ്​​പെ​ൻ​ഷ​ൻ

തൊടുപുഴ: ശീട്ടുകളി സംഘത്തിൽനിന്ന് പിടിച്ചെടുത്ത പണം പൊലീസ് ഉദ്യോഗസ്ഥർ വീതംവച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ അഡീഷനൽ എസ്.ഐ ടി.കെ. സുകുവിനെ സസ്പെൻഡ് ചെയ്തു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷാനവാസ്, എ.ആർ ക്യാമ്പിലെ സുധീഷ് എന്നിവരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ അഡീഷനൽ എസ്.ഐക്കും പങ്കുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ കൊച്ചി റേഞ്ച് ഐ.ജി ഉത്തരവിട്ടത്. കുമ്മംകല്ലിന് സമീപത്തെ വാടകവീട്ടിൽ ശീട്ടുകളിക്കുകയായിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ തൊടുപുഴ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടി 15,000 രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ, കേസിൽ 4470 രൂപ മാത്രമാണ് ഉൾപ്പെടുത്തിയതെന്നാണ് പരാതി. ബാക്കി തുക ഇവർ വീതം വെച്ചതായും കണ്ടെത്തി. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.