തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 20ന് കൊടിയേറും. 10 ദിവസത്തെ ഉത്സവം 29ന് ആറാട്ടോടെ സമാപിക്കും. 28നാണ് ഉത്സവബലി ദർശനം. ചോതിയൂട്ട് ഏപ്രിൽ 12ന് നടക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻറ് എം. രമേശ് ജ്യോതി, കൺവീനർ പി.പി. രാജീവ്, സെക്രട്ടറി സി.സി. കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ന് രാവിലെ 8.30ന് യോഗീശ്വര പൂജ, വൈകീട്ട് ഏഴിന് ബലിക്കൽപുര നമസ്കാരം, എട്ടിനും 8.30നും മധ്യേ ക്ഷേത്രം തന്ത്രി ആമല്ലൂർ കാവനാട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 21ന് ഒമ്പതിന് തിരുമറയൂർ രാജേഷ് മാരാരുടെ പഞ്ചാരിമേളം, രണ്ടിന് ചാക്യാർകൂത്ത്, 4.30ന് പഞ്ചാരിമേളം, 9.30ന് തിരുമറയൂർ രാജേഷ് മാരാരുടെ സ്പെഷൽ പാണ്ടിമേളം. 22ന് ഒമ്പതിന് ഉദയനാംപുരം ഹരിയുടെ പഞ്ചാരിമേളം, ഏഴിന് ഡബിൾ തായമ്പക. 23ന് ഒമ്പതിന് തിരുമറയൂർ സുരേഷ് മാരാരുടെ പഞ്ചാരിമേളം. 24ന് ഒമ്പതിന് മുത്തോലപുരം രതീഷ് മാരാരുടെ പഞ്ചാരിമേളം, രാത്രി ഒമ്പതിന് വിളക്കിനെഴുന്നെള്ളിപ്പ്. 25ന് രാവിലെ ഒമ്പതിന് കാഞ്ഞിരമറ്റം ശ്രീക്കുട്ടൻ മാരാരുടെ പഞ്ചാരിമേളം. 26ന് രാവിലെ ഒമ്പതിന് കാഞ്ചീപുരം കാളിദാസെൻറ സ്പെഷൽ നാഗസ്വര കച്ചേരി, രാത്രി 9.30ന് ട്രിപ്പിൾ തായമ്പക -മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ശ്രീരാജ്-ശ്രീകാന്ത് മാരാരും സംഘവും. 27ന് രാവിലെ ഒമ്പതിന് സ്പെഷൽ നാഗസ്വര കച്ചേരി, രണ്ടിന് ചാക്യാർകൂത്ത്, രാത്രി 12.30ന് സ്പെഷൽ നാഗസ്വര കച്ചേരി. 28ന് രാവിലെ ഒമ്പതിന് ഉത്സവബലി, 10 മുതൽ ഉത്സവബലി ദർശനം, 2.30ന് ചാക്യാർകൂത്ത്. 29ന് രാവിലെ എട്ടിന് ചാക്യാർകൂത്ത്, ഒമ്പതിന് നട അടക്കൽ, വൈകീട്ട് 6.30ന് ആറാട്ടുബലി, 10.30ന് കൊടിയിറക്ക്. 30ന് 11ന് കളഭാഭിഷേകം. 20ന് രാത്രി 8.10 ന് നൃത്ത നൃത്യങ്ങൾ, 21ന് വൈകീട്ട് ആറിന് സംഗീതസദസ്സ്, 22ന് വൈകീട്ട് ആറിന് തിരുവാതിര, 23ന് വൈകീട്ട് ആറിന് ഡാൻസ്, 9.30ന് ബാലൈ, 26ന് ഉച്ചക്ക് 2.30ന് ഓട്ടന്തുള്ളൽ, 7.30ന് നടി ലക്ഷ്മി മേനോെൻറ നൃത്തസന്ധ്യ, 27ന് രാത്രി ഏഴിന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഭക്തിഗാനമേള, 28ന് വൈകീട്ട് ഏഴിന് ഡോ. കെ. ഓമനക്കുട്ടിയുടെ സംഗീതക്കച്ചേരി എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.