രാജകുമാരി: രാജകുമാരി പഞ്ചായത്തിൽ കാട്ടാനക്കൂട്ടത്തിെൻറ ശല്യം തുടരുന്നു. ഒരുമാസമായി രാജകുമാരി പഞ്ചായത്തിെൻറ കജനപ്പാറ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം ഒരേക്കര്‍ വാഴകൃഷി നശിപ്പിച്ചു. കജനപ്പാറ സ്വദേശിനി തങ്കമണിയുടെ വഴത്തോട്ടമാണ് നശിപ്പിച്ചത്. ഒരുമാസം കൂടി കഴിഞ്ഞാല്‍ വിളവെടുക്കാന്‍ പാകമായ തോട്ടമായിരുന്നു ഇത്. 30 വര്‍ഷം തടിപ്പണി ചെയ്ത സമ്പാദ്യം മുഴുവനും മുടക്കിയാണ് ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് തങ്കമണി വാഴ കൃഷി ചെയ്തത്. കാട്ടാന നശിപ്പിച്ച ശേഷം മിച്ചം കിട്ടിയ മൂപ്പെത്താത്ത വാഴക്കുലകള്‍ രാജകുമാരിയിലെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കിയതില്‍നിന്ന് കിട്ടിയ 3000 രൂപയാണ് ആകെ വരുമാനം. വേനല്‍ ശക്തമായതിനെ തുടര്‍ന്ന് തീറ്റയും വെള്ളവും തേടിയാണ് കാട്ടാനക്കൂട്ടം ഫെബ്രുവരിയില്‍ ജനവാസമേഖലയില്‍ എത്തിയത്. ചിന്നക്കനാല്‍ പഞ്ചായത്തിെൻറ മുട്ടുകാട്, കൊങ്ങിണിസിറ്റി എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷിനാശം വരുത്തിയ കാട്ടാനക്കൂട്ടം പിന്നീട് രാജകുമാരി പഞ്ചായത്തിെൻറ കജനപ്പാറ, അരമനപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍നാശനഷ്ടങ്ങൾ ഉണ്ടാക്കി. തുടര്‍ന്ന് ബൈസണ്‍വാലി പഞ്ചായത്തിലെ കോമാളിക്കുടിയില്‍ ഒരാഴ്ച നിലയുറപ്പിച്ച് കൃഷികള്‍ നശിപ്പിച്ചു. ഇതിനിടെ, കാട്ടാന ഓടിച്ച് നിരവധിയാളുകള്‍ക്ക് പരിേക്കറ്റു. കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാനും ജനവാസ മേഖലയില്‍നിന്ന് ഓടിച്ചു വിടാനുമായി എത്തിയ വനപാലകനും കര്‍ഷകനും പടക്കം പൊട്ടി കൈക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.