മുട്ടം: ഡിസംബറിൽ ടെൻഡർ നടപടി പൂർത്തികരിച്ച സമ്പൂർണ കുടിവെള്ള പദ്ധതി ഫണ്ടിെൻറ അപര്യാപ്തത മൂലം ഇനിയും ആരംഭിച്ചിട്ടില്ല. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ വിഭാവനം ചെയ്ത 40 കോടിയുടെ പദ്ധതിയാണിത്. ഹരിയാനയിൽനിന്നുമുള്ള കമ്പനിയാണ് വാട്ടർ ശുചീകരണ ശാലയുടെയും പമ്പിങ് ലൈനിെൻറയും ടെൻഡറുകൾ എടുത്തിരിക്കുന്നത്. ടാങ്ക് ഉൾെപ്പടെ ബാക്കി ടെൻഡറുകൾ ഈമാസം നടത്താൻ സാധ്യതയുണ്ടെന്ന് മാത്രമാണ് ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞുയുന്നു. രണ്ടര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് നിലവിലുള്ളത്. 12,000ത്തോളം ജനങ്ങൾ അധിവസിക്കുന്ന പഞ്ചായത്തിൽ ഈ പദ്ധതി വഴി എല്ലാ മേഖലകളിലും കുടിവെള്ളം എത്തിക്കാനാകുന്നില്ല. ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാൾക്ക് 35 ലിറ്റർ എന്ന രീതിയിലാണ് പദ്ധതി ആരംഭിച്ചത്. വേനൽ കടുക്കുമ്പോൾ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പുതിയ പദ്ധതിക്ക് ടാങ്ക് സ്ഥാപിക്കാൻ നാല് സ്ഥലങ്ങൾ കണ്ടെത്തി ശുചീകരണ ശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മണ്ണ് പരിശോധന നടത്തിയിരുന്നു. എന്നാൽ, തുടർ നടപടിയുണ്ടായില്ല. പെരുമറ്റം കനാൽ പാലത്തിന് സമീപത്തെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി.ഐ.പി) വക സ്ഥലത്താണ് ശുചീകരണശാല നിർമിക്കുന്നത്. കൂടാതെ നാല് വാട്ടർ ടാങ്കുകൾ കുന്നിൻ പ്രദേശങ്ങളിൽ സ്ഥാപിക്കും. നിലവിൽ മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്ന് മലങ്കര ജലാശയത്തിലെ ജലം പെരുമറ്റത്തെ ശാലയിൽ എത്തിച്ച് ശുചീകരിക്കും. ആധുനിക രീതിയിലുള്ള ‘റാപിഡ് സാൻഡ് ഫിൽട്ടറിങ്’ ശുചീകരണ സംവിധാനമാണ് ഇവിടെ നടപ്പാക്കുക. വള്ളിപ്പാറ, കണ്ണാടിപ്പാറ, കാക്കൊമ്പ് മല, ഒറ്റത്തെങ് എന്നിവിടങ്ങളിലേക്കാണ് വെള്ളം എത്തിക്കുക. ഇതിനായി വള്ളിപ്പാറയിൽ 1.8 ലക്ഷം ലിറ്ററും കണ്ണാടിപ്പാറയിൽ 90,000 ലിറ്ററും കാക്കൊമ്പ് മലയിൽ 2.5 ലക്ഷം ലിറ്ററും ഒറ്റത്തെങ്ങിൽ നാലുലക്ഷം ലിറ്ററും ശേഷിയുള്ള നാല് ടാങ്കുകൾ നിർമിക്കും. ഇതിനായി നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കും. പൂർത്തീകരിക്കുമ്പോൾ 80 ദശലക്ഷം ലിറ്റർ ജലം വിതരണം ചെയ്യാനുള്ള ശേഷിയിലേക്ക് പദ്ധതി എത്തും. എത്രയുംവേഗം പദ്ധതി പൂർത്തീകരിക്കണമെന്നാണ് കുടിവെള്ള ക്ഷാമം രൂക്ഷമായ മുട്ടം, കരിങ്കുന്നം പഞ്ചായത്ത് നിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.