അടിമാലി: വേനൽച്ചുടിൽ വൈറൽ പനി പടരുന്നു. ഇതിന് പുറമെ ചിക്കൻപോക്സ്, മഞ്ഞപ്പിത്തം മുതലായ രോഗങ്ങളു പടരുന്നു. ഒരാഴ്ചക്കിടെ അടിമാലി മേഖലയിൽ 200ലേറെ പേർക്ക് രോഗം പിടിപെട്ടു. വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും നൂറുകണക്കിനാളുകളാണ് ചികിത്സതേടിയെത്തുന്നത്. ചുമയും കഫക്കെട്ട് ഉള്ളപ്പോഴാണ് ചിക്കൻപോക്സ് വരുന്നതെങ്കിൽ അത് ന്യുമോണിയയായി മാറാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ജില്ലയിൽ കുട്ടികളിലാണ് കൂടുതലായും ചിക്കൻപോക്സ് കാണപ്പെടുന്നത്. രോഗം പകരാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത ആവശ്യമാണ്. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതിനുമുമ്പ് പനി, തലവേദന, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടും. രോഗബാധിതനായ ഒരാളിൽനിന്ന് വൈറസ് പടർന്നാൽ കുമിളകൾ പ്രത്യക്ഷപ്പെടാൻ 10,12 ദിവസങ്ങൾ വേണ്ടിവരും. വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻപോക്സിന് കാരണം. വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കുക, ശരീരത്തിൽ ഉണ്ടാകുന്ന കുമിളകൾ തൊടുകയോ പൊട്ടിക്കുകയോ ചെയ്യാതിരിക്കുക, കൃത്യമായ വിശ്രമവും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.