ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് 2018-19ൽ തന്നെ പൂർണസജ്ജമാക്കി പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തക്കുറിപ്പിൽ അറിയിച്ചു. എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം കോളജിന് പ്രഥമ പരിഗണന നൽകി ഫണ്ട് അനുവദിച്ച് നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 10.5 കോടിക്ക് ഭരണാനുമതി നൽകി അക്കാദമിക് ബ്ലോക്കിെൻറ നിർമാണം അവസാനഘട്ടത്തിലാണ്. 60 കോടി വകയിരുത്തി നിർമാണം ആരംഭിച്ച സമുച്ചയത്തിെൻറ നിർമാണവും ദ്രുതഗതിയിൽ മുന്നേറുന്നു. ഈ വർഷം തന്നെ സ്റ്റാഫ് ക്വാർട്ടേഴ്സിെൻറയും സ്റ്റുഡൻറ്സ് ഹോസ്റ്റലിെൻറയും നിർമാണത്തിന് 74 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിെൻറ നിർമാണവും ഉടൻ ആരംഭിക്കും. മെഡിക്കൽ കോളജിെൻറ പ്രവർത്തനം നിലച്ചു എന്ന നിലയിലെ പ്രചാരണങ്ങൾ ദുരുദ്ദേശ്യപരമാണ്. ദൈനംദിനം എന്ന നിലയിൽ താൻ നേരിട്ടും ആരോഗ്യവകുപ്പിെൻറ ഉയർന്ന ഉദ്യോഗസ്ഥരും നിർമാണം ഏറെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നു. കൂടാതെ മെഡിക്കൽ കോളജിെൻറ സമ്പൂർണ വികസനം ലക്ഷ്യംെവച്ചുള്ള മാസ്റ്റർ പ്ലാൻ തയാറാക്കി കിഫ്ബിയുടെ അനുമതിക്കായി നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് നൽകിയ വാക്കുപാലിക്കും ഒരാശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കമില്ലാതെയും പശ്ചാത്തല സൗകര്യം ഒരുക്കാതെയും യു.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജ് ആരംഭിച്ചതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയത്. പരിമിതമായ ഒരു വർഷംകൊണ്ടു തന്നെ മെഡിക്കൽ കോളജിനുവേണ്ടി ചെയ്യാവുന്ന മുഴുവൻ കാര്യങ്ങളും ചെയ്തിട്ടും അസത്യം പ്രചരിപ്പിക്കുകയാണ് ചിലരെന്നും അവർ പറഞ്ഞു. ജോയ്സ് ജോർജ് എം.പിയും റോഷി അഗസ്റ്റിൻ എം.എൽ.എയും ഇടുക്കി മെഡിക്കൽ കോളജിെൻറ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ നൽകി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.