കട്ടപ്പന: കൊച്ചുതോവാള വലിയപാറയിൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന പന്നി ഫാം പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കാതെ പ്രവർത്തിക്കുന്ന ഫാമിൽനിന്നുള്ള ദുർഗന്ധംമൂലം സമീപവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും വലിയപാറയിൽ പ്രവർത്തിക്കുന്ന നഴ്സറിയുടെ പ്രവർത്തനം തടസ്സപ്പെടുന്നതായും കട്ടപ്പന നഗരസഭ ചെയർമാനും ഹെൽത്ത് ഇൻസ്പെക്ടർക്കും നൽകിയ പരാതിയിൽ പറയുന്നു. സമീപ പ്രദേശത്തുള്ളവർ ആവശ്യപ്പെട്ടിട്ടും മാലിന്യ സംസ്കരണത്തിന് ഫാം നടത്തിപ്പുകാർ നടപടിയെടുത്തിട്ടില്ല എന്നും ഫാമിൽനിന്നുള്ള മാലിന്യം പൊതുവഴിയിൽ ഒഴുക്കുന്നതിനാൽ ദുർഗന്ധംമൂലം സമീപത്തുള്ള കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുന്നു എന്നും നാട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ഫാമിെൻറ പ്രവർത്തനത്തെപ്പറ്റി നഗരസഭ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.