തൊടുപുഴ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 127 വിദ്യാർഥികളിൽ 65 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. പരീക്ഷ എഴുതിയ എല്ലാവർക്കും ഡിസ്റ്റിങ്ഷനും ലഭിച്ചു. 14 പേർ ഒരു വിഷയം ഒഴികെ ബാക്കി എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തൊടുപുഴ കോഓപറേറ്റിവ് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 117 പേരും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 46 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തൊടുപുഴ ഡി പോൾ പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 87 വിദ്യാർഥികളിൽ 82 പേർ ഡിസ്റ്റിങ്ഷനും അഞ്ച് കുട്ടികൾ ഫസ്റ്റ് ക്ലാസും ഉൾപ്പെടെ 100 ശതമാനം വിജയം നേടി. 36 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടുകയും ചെയ്തു. തൊടുപുഴ ജയ്റാണി പബ്ലിക് സ്കൂളിനും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 74 കുട്ടികളിൽ 23 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി. 72 കുട്ടികൾക്ക് ഡിസ്റ്റിങ്ഷനും രണ്ടുപേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 16 വിദ്യാർഥികളിൽ 11 പേർ എല്ല വിഷയങ്ങൾക്കും എ വൺ നേടി.കൊടുവേലി സാൻജോ പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 32 കുട്ടികളും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 10 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. തുടർച്ചയായി പത്താം തവണയും വഴിത്തല ബാപ്പുജി പബ്ലിക് സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 20 കുട്ടികളിൽ 10 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. പെരുമ്പിള്ളിച്ചിറ അൽ-അസ്ഹർ പബ്ലിക് സ്കൂളിന് തുടർച്ചയായ ഒമ്പതാം തവണയും 100 ശതമാനം വിജയം. നാലുപേർ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. പരീക്ഷയെഴുതിയ 15 കുട്ടികളിൽ 14 പേർ ഡിസ്റ്റിങ്ഷനും മറ്റൊരാൾ ഫസ്റ്റ് ക്ലാസും നേടി. കരിമണ്ണൂർ നിർമല പബ്ലിക് സ്കൂൾ തുടർച്ചയായ പത്താം വർഷവും നൂറുശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 47 വിദ്യാർഥികളിൽ 28 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. 11ാം തവണയും 100 ശതമാനം വിജയത്തോടെ നിൽക്കുകയാണ് ദാറുൽ ഫത്ഹ് പബ്ലിക് സ്കൂൾ. പരീക്ഷയെഴുതിയ 22 വിദ്യാർഥികളിൽ 13 പേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിക്കുകയും ബാക്കി വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.