രാജാക്കാട്: കള്ളിപ്പാറയിലെ ഏലം സ്റ്റോറിൽ ആക്രമിച്ചു കയറി ഇതരസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികളെ മർദിച്ച് മദ്യം കുടിപ്പിച്ചശേഷം രണ്ടു പോത്തിൻകുട്ടികളെയും ഒരു ലക്ഷം രൂപ വിലവരുന്ന കാർഷികോപകരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ടാം പ്രതി തൃശൂർ, നന്ദിക്കര െകെതവളപ്പിൽ വിനോദിനെ (38) ദേവികുളം സി.ഐ സി.ആർ. പ്രമോദിെൻറ നേതൃത്വത്തിൽ തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും ഏലം എസ്റ്റേറ്റിെൻറ മുൻ ഉടമയുമായ തൃശൂർ നന്ദിക്കരയിൽ താമസക്കാരൻ ചേരിമലയിൽ ബിജു ശാന്തിയെ (46) മുമ്പ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാന്തൻപാറ, തൊട്ടിക്കാനം വാഴാട്ട് ജോജി, പാക്കാട്ട് കലേഷ് എന്നിവരുടെ ഏലം എസ്റ്റേറ്റിലാണ് മോഷണം നടത്തിയത്. ഏലം സ്റ്റോറിലെ ജീവനക്കാരായ മധ്യപ്രദേശ് സ്വദേശി കീനു (36), തമിഴ്നാട് സ്വദേശി പാൽച്ചാമി (60) എന്നിവരെയാണ് കൈയേറ്റം ചെയ്തത്. മരുന്ന് തളിക്കുന്ന മോട്ടോർ ഉൾപ്പെടെ ഒരു ലക്ഷം രൂപ വിലവരുന്ന കാർഷികോപകരണങ്ങൾ മോഷണം പോയതായാണ് എസ്റ്റേറ്റ് ഉടമകളായ ജോജി, കലേഷ് എന്നിവരുടെ പരാതിയിൽ പറയുന്നത്. എസ്റ്റേറ്റിെൻറ മുൻ ഉടമയാണ് ഇടുക്കി ബൈസൺവാലി സ്വദേശിയും തൃശൂർ നന്ദിക്കരയിൽ താമസക്കാരനുമായ ബിജു ശാന്തി. പണമിടപാട് സംബന്ധിച്ച് ബിജു ശാന്തിയും ഇപ്പോഴത്തെ ഉടമകളും തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേതുടർന്നാണ് ബിജു ശാന്തിയും രണ്ടാം പ്രതിയും ചേർന്ന് കള്ളിപ്പാറയിലെ എസ്റ്റേറ്റിലെത്തി ജീവനക്കാരെ ആക്രമിച്ച ശേഷം മോഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.