കുടയത്തൂർ: കോളപ്രയിൽ പ്രവർത്തിക്കുന്ന കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. മൂലമറ്റം ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴയും വെയിലുമേറ്റാണ് ഇവർ ബസിൽ കയറിപ്പറ്റുന്നത്. അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന കലാലയത്തിലെ ഭൂരിഭാഗം പേരും മൂലമറ്റം ഭാഗത്തുനിന്ന് എത്തുന്നവരാണ്. തൊടുപുഴക്ക് പോകാനുള്ള ബസ് സ്റ്റോപ്പിൽ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രമാണുള്ളത്. തകര ഷീറ്റിനാൽ നിർമിച്ച ഇത് പൂർണമായും തുരുെമ്പടുത്ത് ചോർന്നൊലിക്കും. നാല് ഇരുമ്പു പൈപ്പുകളുള്ള തൂണിലാണ് ഇത് നിൽക്കുന്നത്. പൈപ്പുകൾ ഏതുസമയത്തും നിലത്തുവീഴാവുന്ന രീതിയിലാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്ക് വിദ്യാർഥികൾ കൂട്ടമായി കയറി നിൽക്കുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ സൗകര്യപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.