തൊടുപുഴ: ജലനിധിയിൽ ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ നിർമിക്കുന്ന കുടിവെള്ള വിതരണ പദ്ധതികളുടെ കിണറുകളും ജലസംഭരണികളും പൈപ്പ് ശൃംഖലകളും സംബന്ധിച്ച വിവരങ്ങൾ ഇനി പൊതുജനങ്ങൾക്കും ലഭിക്കും. ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കുടിവെള്ള വിതരണ പദ്ധതികളുടെയും അനുബന്ധ പദ്ധതികളുടെയും ആസ്തികളുടെ ഉടമസ്ഥത അതത് ഗുണഭോക്തൃ സമിതികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും സ്കൂളുകൾക്കുമാണ്. പദ്ധതി നിർമാണത്തിന് ശേഷം ജലനിധി കുടിവെള്ള വിതരണ പദ്ധതികളുടെ ആസ്തി വിവരങ്ങൾ പൊതുജനങ്ങൾക്കും സർക്കാറിെൻറ മറ്റ് വകുപ്പുകൾക്കും ലഭ്യമാക്കുന്നതിനാണ് കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.െഎ.എസ്) നിർമിച്ചിരിക്കുന്നത്. ഗ്ലോബൽ പൊസിഷനിങ് സംവിധാനത്തിെൻറ (ജി.പി.എസ്) സഹായത്തോടെ ജലനിധി ആസ്തികളുടെ സ്ഥാനം നിർണയിക്കുന്നതാണ് ജി.െഎ.എസ് ഭൂപട നിർമാണത്തിലെ ആദ്യപടി. ജി.പി.എസ് സർവേ ചെയ്യുേമ്പാൾ ആസ്തികളിലേക്ക് എത്തിപ്പെടുന്നതിനുള്ള വഴിയും (ജി.െഎ.എസ്) റിസീവറിൽ രേഖപ്പെടുത്തും. ജി.പി.എസ് സർവേയിൽ ലഭിച്ച രേഖകൾ കമ്പ്യൂട്ടറിലേക്ക് മാറ്റി ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി ഭൂപടം നിർമിക്കും. ഇൗ വിധത്തിൽ ഭൂപടം നിർമിക്കുേമ്പാൾ ആവശ്യാനുസരണം പകർപ്പുകൾ എടുക്കുന്നതിനും കമ്പ്യൂട്ടറിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുന്നതിനും കഴിയും. രണ്ടാംഘട്ട ജലനിധി പദ്ധതിയിലെ ബാച്ച് ഒന്ന് ഗ്രാമപഞ്ചായത്തുകളുടെ ജി.െഎ.എസ് ഭൂപടങ്ങൾക്ക് അന്തിമരൂപമായി. ബാച്ച് രണ്ട്, മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ ജി.പി.എസ് സർവേയും അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്. പ്രോജക്ട് കമീഷണർ, സഹായ സംഘടനയിലെ എൻജിനീയർമാർ എന്നിവർക്കുള്ള ജി.െഎ.എസ് ഭൂപട നിർമാണ പരിശീലനം പൂർത്തിയായി. കുടിവെള്ള വിതരണ പദ്ധതികളുടെ കിണറുകളും ജലസംഭരണികളും പൈപ്പ് ശൃംഖലകളും ജലശുദ്ധീകരണ കേന്ദ്രങ്ങളും പമ്പ് ഹൗസുകളും പാതകളും മറ്റ് ആസ്തികളും വെവ്വേറെ കാണാനും വ്യത്യസ്തമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും വിധത്തിലാണ് ജലനിധി പദ്ധതിയുടെ ജി.െഎ.എസ് ഭൂപടം രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.