കല്‍ക്കെട്ടില്‍നിന്ന് വീണ് തമിഴ്നാട് സ്വദേശികള്‍ക്ക് പരിക്ക്

തൊടുപുഴ: കല്‍ക്കെട്ടില്‍നിന്ന് വീണ് തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഫ്രാന്‍സിസ് (50), രാജേന്ദ്രന്‍ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോലാനിയില്‍ ഞായറാഴ്ച രാവിലെ 11നാണ് അപകടം. ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് റോഡിലേക്കിറങ്ങുന്ന 40 അടി ഉയരമുള്ള കല്‍ക്കെട്ടില്‍ നിന്നാണ് ഇവര്‍ വീണത്. റോഡ് വികസന ഭാഗമായി പാറപൊട്ടിച്ചെടുത്തിടത്ത് ഏകദേശം നാല്‍പതോളം അടി ഉയരത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് കൈവരിയില്ലാത്ത കുത്തനെയുള്ള പടിക്കെട്ടുകളാണ് ഉള്ളത്. താഴേക്കിറങ്ങുകയായിരുന്ന രാജേന്ദ്രന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. ഇത് കണ്ട് ഫ്രാന്‍സിസ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേരും കൂടി താഴേക്ക് വീണു. തലക്ക് പരിക്കേറ്റ ഫ്രാന്‍സിസിനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നാമനാണ് വിവരം ആളുകളെ അറിയിച്ചത്. തുടര്‍ന്ന് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. അവരത്തെിയാണ് ഇരുവരെയും ആശുപത്രിയിലത്തെിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.