പെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ ആശുപത്രിയില്‍

മൂലമറ്റം: പെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് സാരമായ പരിക്കേറ്റു. മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയിലാണ് പെരുന്തേനീച്ചയുടെ ആക്രമണം. സാരമായി പരിക്കേറ്റ ഇലപ്പള്ളി തെക്കേപുരക്കല്‍ വര്‍ഗീസ്, ഭാര്യ സോണിയ, ഉറുമ്പിപ്ളാക്കല്‍ കുഞ്ഞുമോന്‍, മകന്‍ ജസ്റ്റിന്‍, ചില്ലിക്കുളത്ത് ജോസഫ് എന്നിവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. കൂറ്റന്‍ മരത്തിന് മുകളിലെ പെരുന്തേനീച്ചയുടെ കൂട് പരുന്തിന്‍െറ ആക്രമണത്തില്‍ തകര്‍ന്നതാണ് ഇളകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗ്രാമ്പൂ പറിക്കുകയായിരുന്ന ജോസഫിനെയാണ് തേനീച്ചക്കൂട്ടം ആദ്യം കുത്തിയത്. മരത്തില്‍നിന്നിറങ്ങി ഓടിയ ഇദ്ദേഹത്തെ രക്ഷിക്കാനത്തെിയവര്‍ക്കും കുത്തേറ്റു. സംഭവമറിയാതെ ഇതുവഴിയത്തെിയ വര്‍ഗീസും ഭാര്യ സോണിയയും തേനീച്ചയുടെ കുത്തേറ്റ് ബോധരഹിതരായി. ഉടന്‍ പന്തവും തീയുമായത്തെിയ സമീപവാസികളാണ് പരിക്കേറ്റവരെ സ്ഥലത്തുനിന്ന് നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.