ജില്ല ആശുപത്രിക്ക് ഉണര്‍വേകി പുനര്‍ജനി പദ്ധതി

ചെറുതോണി: വിദ്യാര്‍ഥികളുടെ പ്രയത്നത്തിലൂടെ ജില്ല ആശുപത്രിക്ക് പുത്തനുര്‍വ്. എന്‍ജിനീയറിങ്, പോളിടെക്നിക് കോളജുകളിലെ നാഷനല്‍ സര്‍വിസ് സ്കീം യുവത്വം ആസ്തികളുടെ പുനര്‍നിര്‍മാണത്തിന് എന്ന ലക്ഷ്യത്തോടെ നടത്തിയ ‘പുനര്‍ജനി പദ്ധതി’ ജില്ല ആശുപത്രിക്ക് പുതിയ മുഖം നല്‍കി. കാലഹരണപ്പെട്ട നിരവധി ഉപകരണങ്ങളാണ് എട്ടുദിവസംകൊണ്ട് പുനര്‍ജനിച്ചത്. രാത്രിയും പകലും 140 എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ ആശുപത്രിയിലെ കേടുപാടുകള്‍ സംഭവിച്ച ജനറേറ്റര്‍, സോളാര്‍ പാനല്‍, ബയോഗ്യാസ് പ്ളാന്‍റ്, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സ്, ലോണ്‍ട്രി, ടെലി മെഡിസിന്‍ ഉപകരണങ്ങള്‍, ഫാനുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, കിടക്ക, കബോര്‍ഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി രണ്ടരകോടിയുടെ ഉപകരണങ്ങള്‍ നവീകരിച്ചു. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആശുപത്രി അങ്കണത്തില്‍ അനുമോദനചടങ്ങ് സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആഗസ്തി അഴകത്ത് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.