നെടുങ്കണ്ടം പൊന്നാമലയില്‍ തീപിടിത്തം; അമ്പതേക്കര്‍ കൃഷിഭൂമിയും പുറമ്പോക്കും കത്തിനശിച്ചു

നെടുങ്കണ്ടം: പൊന്നാമലയില്‍ അമ്പതേക്കറോളം കൃഷിഭൂമിയും പാറപുറമ്പോക്കും കത്തിനശിച്ചു. സ്വകാര്യവ്യക്തികളുടെ കൃഷിത്തോട്ടവും പാറപുറമ്പോക്കുമാണ് അഗ്നിക്കിരയായത്. നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പെട്ട പൊന്നാമല-കുരിശുപാറ റൂട്ടിലാണിത്. ഒരു മല പൂര്‍ണമായി അഗ്നി വിഴുങ്ങി. സജി പുല്ലാനിക്കാട്, ശ്രീധരന്‍ പള്ളത്തുപാറ, ജയന്‍ പള്ളിമനക്കാട് എന്നിവരുടെ രണ്ടേക്കര്‍ വീതവും രവീന്ദ്രന്‍ പൊട്ടംപ്ളാക്കലിന്‍െറ അഞ്ചേക്കര്‍, കാരിമലയില്‍ ബിനോയി, സജി എന്നിവരുടെ മൂന്നേക്കര്‍ വീതം കൃഷിഭൂമിയും ചാര്‍ളി തോണിക്കുഴിയുടെ ഒരേക്കറും ചേറ്റുവിളയില്‍ ദാസിന്‍െറ അരയേക്കറും കത്തിനശിച്ചു. ഒരു സ്വകാര്യ എസ്റ്റേറ്റും കത്തിനശിച്ചു. കൊടിത്തോട്ടം, കാപ്പി, കൊക്കോ, റബര്‍, വാഴ തുടങ്ങിയ കൃഷികളാണ് ഏറെയും. രാവിലെ പതിനൊന്നോടെ പടര്‍ന്ന തീ വൈകുന്നേരം ആറോടെയാണ് പൂര്‍ണമായും അണക്കാനായത്. രണ്ടുമണിയോടെയാണ് നെടുങ്കണ്ടത്തെ അഗ്നിശമനസേന സ്ഥലത്തത്തെിയത്. തീപിടിച്ച സ്ഥലത്തേക്ക് വാഹനം കടന്നുപോകാന്‍ കഴിയാത്തത് പ്രതിസന്ധിസൃഷ്ടിച്ചു. അഗ്നിശമന സേനക്കാര്‍ കാല്‍നടയായി സ്ഥലത്തത്തെി നാട്ടുകാരോടൊപ്പം ചപ്പുപയോഗിച്ച് തീ തല്ലിക്കെടുത്തുകയായിരുന്നു. ഉച്ചയോടെ നാട്ടുകാര്‍ തീയണക്കാന്‍ തുടങ്ങി. അവരുടെ സേവനം മതിയാകാതെവന്നപ്പോഴാണ് സേനയുടെ സഹായം അഭ്യര്‍ഥിച്ചത്. കൃഷിക്കാര്‍ കന്നുകാലി വളര്‍ത്തലിനായി ഇറക്കിയിരുന്ന ഉണക്കപ്പുല്ലില്‍ തീ പടര്‍ന്നാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. യഥാര്‍ഥ കണക്ക് വ്യക്തമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.