മൂന്നാര്‍: കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടത്തിന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്റ്റോപ് മെമ്മോ നല്‍കി. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ അനധികൃതമായി നിര്‍മിച്ച ഇരുനില കെട്ടിടം മുന്‍ ആര്‍.ഡി.ഒ സബിന്‍ സമീദ് പൊളിച്ചുനീക്കിയിരുന്നു. ഇതിന് സമീപത്തായി തോട് കൈയേറി സി.പി.എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ സംഘം നിര്‍മിക്കുന്ന കെട്ടിടത്തിനാണ് സ്റ്റോപ് മെമ്മോ നല്‍കിയത്. മൂന്നാറിലത്തെുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പഞ്ചായത്ത് കണ്ടത്തെിയ പുഴയോരത്ത് ആദ്യം ഷെഡ് നിര്‍മിക്കുകയും മാസങ്ങള്‍ കഴിഞ്ഞതോടെ നേതാക്കളുടെ ഒത്താശയോടെ കെട്ടിടം നിര്‍മിക്കുകയുമായിരുന്നു. കലക്ടറുടെ ഉത്തരവുപ്രകാരം മൂന്നാറുള്‍പ്പെടെയുള്ള എട്ട് വില്ളേജുകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എന്‍.ഒ.സി ആവശ്യമാണ്. പൊതുആശ്യങ്ങള്‍ക്കായി കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാറിന്‍െറ പ്രത്യേകാനുമതി ആവശ്യമാണ്. ഇത്തരം മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് കെട്ടിടം നിര്‍മിച്ചത്. മൂന്നാര്‍ വികസനത്തിനായി കണ്ടത്തെിയ ഭൂമികള്‍ കൈയേറിയ ഭരണകക്ഷിയിലെ ചില നേതാക്കള്‍ കെട്ടിടം നിര്‍മിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ പൊലീസും റവന്യൂ വകുപ്പും അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.