ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഇന്ന് അടിമാലിയില്‍

അടിമാലി: ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഞായറാഴ്ച അടിമാലി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. ‘ഇസ്ലാം സന്തുലിതമാണ്’ പ്രമേയത്തിലുള്ള സമ്മേളനം വൈകീട്ട് 3.30ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. അലിഗഢ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് മുഖ്യാതിഥിയായിരിക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദാലി സമ്മേളന പ്രമേയം വിശദീകരിക്കും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. സുബൈദ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സി.കെ. ഷബീര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന എന്നിവര്‍ സംസാരിക്കും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് രാസ്ത കരീം, സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് സുബൈര്‍ ഹമീദ്, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് വി.എം. അന്‍വര്‍, ജി.ഐ.ഒ ജില്ല പ്രസിഡന്‍റ് മുഫീദ യൂസഫ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും. രാത്രി 10ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.