പാല്‍ക്കുളംമേട്ടിലേക്ക് റോഡ്്: വനം വകുപ്പ് അനുമതി നിഷേധിച്ചു

ചെറുതോണി: ടൂറിസ്റ്റ് കേന്ദ്രമായ പാല്‍ക്കുളംമേട്ടിലേക്ക് റോഡ് വെട്ടാന്‍ വനം വകുപ്പ് അനുമതി നിഷേധിച്ചു. ഇതോടെ ഇടുക്കിയിലത്തെുന്ന സഞ്ചാരികളുടെ ഇഷ്ട ഗേഹമായ പാല്‍ക്കുളംമേട് അവഗണനയുടെ പട്ടികയിലായി. തടിയംപാട് മഞ്ഞപ്പാറ ജങ്ഷനില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ യാത്രചെയ്താല്‍ പാല്‍ക്കുളംമേട്ടിലത്തൊം. രണ്ട് കിലോമീറ്റര്‍ ദൂരം വരെ ടാര്‍ചെയ്ത റോഡുണ്ട്. ബാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ചുവപ്പുനാടയില്‍ കുരുങ്ങിയത്. സമുദ്രനിരപ്പില്‍നിന്ന് 4000 അടി ഉയരത്തിലാണ് പാല്‍കുളംമേട് സ്ഥിതി ചെയ്യുന്നത്. സായാഹ്നങ്ങളില്‍ ഇവിടെനിന്ന് സൂര്യന്‍ താഴുന്നതും കൊച്ചിയില്‍ കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നതും ചേതോഹരമായ കാഴ്ചയാണ്. ചക്രവാളത്തില്‍ സൂര്യന്‍ മറയുന്ന കാഴ്ച അവിസ്മരണീയമാണെന്ന് സഞ്ചാരികള്‍ പറയുന്നു. ഇടുക്കി കാണാന്‍വരുന്ന സഞ്ചാരികള്‍ പാല്‍ക്കുളംമേടും കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. റോഡില്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ നിരാശരായി മടങ്ങുകയാണ് ചെയ്യുന്നത്. ജില്ല ആസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രം വനം വകുപ്പിന്‍െറ പിടിവാശിമൂലം നശിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കേന്ദ്ര വനം നിയമത്തെ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് എതിര്‍ക്കുന്നത്. എന്നാല്‍, ടൂറിസം-വനം വകുപ്പുകള്‍ സംയുക്തമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാറില്ല. ദ്വാപരയുഗത്തില്‍ പഞ്ചപാണ്ഡവന്മാര്‍ക്ക് ഒളിത്താവളമൊരുക്കിയത് ഈമലയാണെന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട അര്‍ജുന്‍ ഗുഹയും ഭീമന്‍ കളരിയും ഭഗവാന്‍ തൊട്ടിലും അടുപ്പും തുടങ്ങിയ കാഴ്ചകള്‍ പൗരാണികതയെ ഓര്‍മിപ്പിക്കുന്നു. ടൂറിസം വകുപ്പ് ചെമ്പകപ്പാറയില്‍നിന്ന് പാല്‍ക്കുളം മേട്ടിലേക്ക് റോപ്പ് വേ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. മലമുകളിലെ കാറ്റ് ഉപയോഗപ്പെടുത്തി കാറ്റാടിയന്ത്രം സ്ഥാപിക്കാനും പദ്ധതി തയാറാക്കിയിരുന്നു. ഭരണം മാറിമാറി വരുമ്പോള്‍ പദ്ധതികള്‍ അട്ടിമറിക്കും. മലയുടെ മുകളില്‍നിന്നുള്ള വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. 100 അടി ഉയരത്തില്‍നിന്ന് പാറയില്‍ തട്ടി കുത്തനെ വീഴുന്ന വെള്ളച്ചാട്ടം ഹൃദ്യമായ ദൃശ്യമാണ്. ജനുവരി ആരംഭിച്ചതോടെ നിരവധി സഞ്ചാരികള്‍ കാല്‍നടയായി മല കയറാന്‍ എത്തുന്നുണ്ട്. വനം വകുപ്പ് അനുമതി നല്‍കിയാല്‍ പാല്‍ക്കുളംമേട് ടൂറിസ്റ്റ് കേന്ദ്രം ടൂറിസം വകുപ്പിന് മുതല്‍ക്കൂട്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.