മറയൂരില്‍ ഇരുപതോളം ആദിവാസി ഗ്രാമങ്ങളില്‍ വൈദ്യുതി കേട്ടുകേള്‍വി

മറയൂര്‍: കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലെ ഇരുപതോളം ആദിവാസി ഗ്രാമങ്ങളില്‍ വൈദ്യുതി കേട്ടുകേള്‍വി മാത്രം. കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപനത്തിലാണ് ഇവരുടെ പ്രതീക്ഷ. ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്‍പ്പെടെ റിസര്‍വ് വനങ്ങളിലെ ആദിവാസി ഗ്രാമങ്ങളിലും കര്‍പ്പൂരക്കുടി, കവക്കുടി, പെരിയകുടി, ഓവര്‍തിട്ട്, കുത്തുകല്‍, കമ്മാളംകുടി, ഇരുട്ടള കുടി, ഈച്ചംപെട്ടി, പുതുക്കുടി, വെള്ളക്കല്ല്, തായനംകുടി, ആലംപെട്ടി, കരുമുട്ടികുടി തുടങ്ങി നിരവധി കുടികളിലാണ് വൈദ്യുതി എത്താത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് എ.ഐ.എ.ഡി.എം.കെ സ്വാധീനം ഉറപ്പിക്കുന്നതിന്‍െറ ഭാഗമായി മിക്സി, ഗ്രൈന്‍റര്‍, ലാപ്ടോപ്, ടി.വി മുതലായവ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചില ആദിവാസി കോളനികളില്‍ വിതരണം നടത്തിയെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെവന്നതിനത്തെുടര്‍ന്ന് ചില ഏജന്‍റുമാര്‍ ചുളുവിലക്ക് ഇവ വാങ്ങി ഇരട്ടി വിലക്ക് വിറ്റ് ലാഭംകൊയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.