ചെമ്പകപ്പാറയില്‍ വീണ്ടും കാട്ടാന വിളയാട്ടം

രാജാക്കാട്: പൂപ്പാറ മുള്ളംതണ്ട് ചെമ്പകപ്പാറയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിലത്തെിയ കാട്ടാന ചെമ്പകപ്പാറയില്‍ പാണ്ഡ്യന്‍െറ വീട് അടിച്ചുതകര്‍ത്തു. ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടതിനാല്‍ ജീവന് അപായം സംഭവിച്ചില്ല. ശാന്തന്‍പാറ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചെമ്പകപ്പാറയിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കാട്ടുകൊമ്പന്‍ പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി വീടുകളും കൃഷിയും അടിച്ചുതകര്‍ത്ത് വിളയാട്ടം തുടരുന്നത്. അടിക്കടിയുണ്ടാകുന്ന കാട്ടാന ശല്യത്താല്‍ പ്രദേശത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ കാട്ടാനശല്യം തടയുന്നതിന് തുക വകയിരുത്തിയുട്ടുണ്ടെങ്കിലും സോളാര്‍ വേലികളടക്കം സ്ഥാപിച്ച് സുരക്ഷ ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെന്നും വാര്‍ഡ് അംഗം ലിജു വര്‍ഗീസ് പറഞ്ഞു. പകല്‍ പോതമേട് മൊട്ടക്കുന്നുകളില്‍ മേഞ്ഞുനടക്കുന്ന കാട്ടുകൊമ്പന്‍ ഇരുട്ടു വീഴുന്ന സമയത്താണ് ഇവിടേക്കുള്ള പ്രധാന പാതയിലൂടെ ജനവാസ മേഖലയിലേക്ക് എത്തി നാശംവിതക്കുന്നത്. സോളാര്‍ വേലികളും മറ്റ് സുരക്ഷ സംവിധാനങ്ങളും ഒരുക്കി സര്‍ക്കാര്‍തലത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ളെങ്കില്‍ പ്രദേശത്ത് വീണ്ടും കാട്ടാന നാശംവിതക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.