വണ്ടിപ്പെരിയാര്‍: സത്രം-പുല്ലുമേട് പരമ്പരാഗത പാതയിലൂടെ സന്നിധാനത്തേക്കത്തെുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മുപ്പതിനായിരത്തോളം ഭക്തരാണ് തിങ്കളാഴ്ചവരെ കടന്നുപോയത്. കഴിഞ്ഞ സീസണില്‍ ഇതുവഴിയത്തെിയ ഭക്തരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ലക്ഷങ്ങള്‍ കടന്നുപോയിരുന്ന പരമ്പരാഗത പാതയായ പുല്ലുമേട്ടിലെ ദുരന്തത്തിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നതും ഇത്തവണയാണ്. വണ്ടിപ്പെരിയാറ്റില്‍നിന്ന് സത്രം ക്ഷേത്രത്തിലത്തെുന്ന ഭക്തര്‍ കാല്‍നടയായാണ് സന്നിധാനത്തേക്കു പോകുന്നത്. രാവിലെ മുതല്‍ ഉച്ചക്കുശേഷം രണ്ടു വരെയാണ് കാനനപാതയിലൂടെ കടന്നുപോവാന്‍ അനുമതിയുള്ളത്. രണ്ടിന് പുറപ്പെടുന്നവര്‍ ആറിന് മുമ്പ് സന്നിധാനത്ത് എത്തണമെന്ന നിര്‍ദേശവുമുണ്ട്. ‘ഡോര്‍ ഫ്രയിം മെറ്റല്‍ ഡിറ്റക്റ്ററിലൂടെ’ ഭക്തരെ കടത്തിവിട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഭക്തരുടെ പേരും വിലാസവും ഫോണ്‍ നമ്പറുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളില്‍നിന്നുള്ള ഭക്തര്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഭക്തരും പരമ്പരാഗത പാത വഴി എത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് പുല്ലുമേട്ടില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന സൂചനയാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.