വിദ്യാര്‍ഥികളുടെ ബൈക്ക് അഭ്യാസം ഭീതി പരത്തുന്നു

അടിമാലി: ബൈക്കില്‍ വിദ്യാര്‍ഥികള്‍ പായുന്നത് അപകടം വര്‍ധിക്കുന്നു. ഇതിനു പുറമെ യുവാക്കളുടെ ബൈക്ക് അഭ്യാസം കൂടിയാകുമ്പോള്‍ അപകടനിരക്ക് ഗണ്യമായി ഉയരും. ഹെല്‍മറ്റ് ഇല്ലാതെയും നാലുപേരെ കയറ്റിയും ഗതാഗത നിയമങ്ങള്‍ ലംഘിച്ചുമാണ് വിദ്യാര്‍ഥികളുടെ കുതിപ്പ്. കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൂടാതെ ദേശീയപാതയില്‍ സ്വകാര്യബസിനു പിന്നിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. അടിമാലി ഫെഡറല്‍ ബാങ്കില്‍നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ യുവാവിനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. സ്കൂള്‍ പരിസരത്തെ ചില വീടുകളിലും സ്ഥാപനങ്ങളിലും ബൈക്ക് നിര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ക്ളാസില്‍ എത്തുന്നത്. ക്ളാസ് കഴിഞ്ഞാല്‍ ഊടുവഴികളിലൂടെയാണ് ചിലരുടെ കുതിപ്പ്. എതിരെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെയും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചും ലൈസന്‍സ് ഇല്ലാതെ വിദ്യാര്‍ഥികള്‍ ബൈക്കില്‍ അമിതവേഗത്തില്‍ പോകുന്നത് തടയാന്‍ നടപടി വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.