ചേലച്ചുവട്–വണ്ണപ്പുറം റോഡ് നിര്‍മാണം നടന്നില്ല; 119 കോടി പാഴായി

ചെറുതോണി: കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുമൂലം ചേലച്ചുവട്-വണ്ണപ്പുറം റോഡിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 119 കോടി ലാപ്സായി. ഹൈറേഞ്ചിനെ ലോറേഞ്ചുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും ദൂരം കുറഞ്ഞതുമായ റോഡാണ് വണ്ണപ്പുറത്തു നിന്നാരംഭിച്ച് കഞ്ഞിക്കുഴി, വെണ്‍മണി, പഴയരിക്കണ്ടം വഴി ചേലച്ചുവട്ടിലത്തെുന്ന 27 കിലോമീറ്റര്‍ റോഡ് 2016ലെ ബജറ്റില്‍ അനുവദിച്ച ഫണ്ട് കൃത്യസമയത്ത് നടപടി പൂര്‍ത്തിയാക്കി നിര്‍മാണജോലി ആരംഭിക്കാത്തത് മൂലം ലാപ്സായത്. ഇതിനിടെ, കഴിഞ്ഞ കാലവര്‍ഷംകൂടി പിന്നിട്ടതോടെ റോഡിന്‍െറ പല ഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നു. പത്തിലധികം സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും നിരവധി ചെറുവാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. വലിയ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള റോഡിന്‍െറ അവസ്ഥ വളരെ മോശമാണ്. നിലവില്‍ വഴിയിലൂടെ വാഹനമോടിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതിനാല്‍ കുഴിയില്‍ചാടി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാറുണ്ട്. ഹൈറേഞ്ചില്‍നിന്ന് നെടുമ്പാശ്ശേരി, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമുള്ള പാതയാണിത്. ആയതിനാല്‍, ദേശീയപാതയുടെ ഭാഗമായ റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. റോഡ് തകര്‍ന്നതോടെ സര്‍വിസ് ബസുകള്‍ ഓരോന്നായി നിര്‍ത്തലാക്കി. റോഡിന്‍െറ ചില ഭാഗങ്ങള്‍ കാല്‍നടപോലും സാധ്യമാകാത്ത സ്ഥിതിയാണ്. കഞ്ഞിക്കുഴിയില്‍നിന്ന് 42 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തൊടുപുഴയില്‍ എത്താം. റോഡ് തകര്‍ച്ചയത്തെുടര്‍ന്ന് ബസുകള്‍ സര്‍വിസ് ചുരുക്കിയതിനാല്‍ കഞ്ഞിക്കുഴിക്കാര്‍ക്ക് തൊടുപുഴക്കുപോകാന്‍ ചെറുതോണി വഴി 85 കിലോമീറ്റര്‍ ചുറ്റിത്തിരിയണം. ഇതിനിടെയാണ് റോഡിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച തുക ലാപ്സായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികളും രാഷ്ട്രീയ പാര്‍ട്ടികളും സമരവുമായി രംഗത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.