ഹോട്ടലുകളില്‍ തീവില

അടിമാലി: ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് തീവില. ഹോട്ടലുകളില്‍ ഒരേ ഗുണനിലവാരമുള്ള ഭക്ഷണത്തിനു പല വിലയാണ് ഈടാക്കുന്നത്. വില ഏകീകരിക്കാനോ നിയന്ത്രിക്കാനോ അധികൃതര്‍ തയാറാകുന്നില്ല. ഒരുമാസം മുമ്പ് എട്ട് രൂപക്ക് നല്‍കിയിരുന്ന ചായ 10 രൂപയിലത്തെി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമാണ് വില കൂട്ടാന്‍ കാരണമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ചായപ്പൊടിയുടെയും ഹോട്ടല്‍ നിലവാരത്തിന്‍െറയും പേരില്‍ 12 രൂപവരെ ഈടാക്കുന്നവരുണ്ട്. അടിമാലിയില്‍ ഉഴുന്നുവടക്ക് 12 രൂപവരെ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. ഊണിന് 50 രൂപ മുതല്‍ മുകളിലേക്കാണ് വില. നെയ്യ്റോസ്റ്റിന്‍െറ വിലയും താങ്ങാനാവുന്നില്ല. ഒരു ചപ്പാത്തിക്ക് എട്ട് മുതല്‍ 10 രൂപയാണ്. ചപ്പാത്തിയും പൊറോട്ടയും വാങ്ങിയാല്‍ കറിക്ക് വില വേറെ നല്‍കണം. ഇതിനു 40 രൂപ മുതല്‍ മുകളിലേക്കാണ്. കാപ്പിയുടെ വില തുടങ്ങുന്നത് 12 രൂപയിലാണ്. ഹോട്ടല്‍ സംഘടനകളുടെ ഭാരവാഹികള്‍ മുന്‍കൈ എടുത്ത് വില ഏകീകരിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നെങ്കിലും നടപ്പായില്ല. ഭക്ഷണവില ഏകീകരിക്കുമെന്നും നിയന്ത്രിക്കുമെന്നും സര്‍ക്കാര്‍ ഇടക്കിടെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപടിയില്ല. ജില്ല ഭരണകൂടവും നിസ്സംഗത പാലിക്കുകയാണ്. പരിധിയില്‍ വരുന്ന കാര്യമല്ളെന്ന രീതിയിലാണ് പ്രശ്നത്തെ സമീപിക്കുന്നത്. വില കൂട്ടാന്‍ കാരണമായി ഹോട്ടല്‍ ഉടമകള്‍ പാചക വാതകത്തിന്‍െറ വിലയാണ് ചൂണ്ടിക്കാട്ടുന്നത്. ഗാര്‍ഹികാവശ്യത്തിനു സര്‍ക്കാര്‍ സബ്സിഡിയോടെ നല്‍കുന്ന പാചക വാതകമാണ് അടിമാലി മേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഉപയോഗിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ അവസ്ഥയും സമാനമാണ്. ഭക്ഷണം കഴിച്ചിട്ട് സഞ്ചാരികളുമായി തര്‍ക്കം പതിവാണ്. ദേശീയപാതക്കരികിലും ഒരു ഉല്‍പന്നത്തിന് 10 മുതല്‍ 15 രൂപയുടെ വ്യത്യാസമുണ്ട്. ഹോട്ടല്‍, റസ്റ്റാറന്‍റ്, ബേക്കറികള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ച് വില ഏകീകരണമെന്ന ആവശ്യവും നടപ്പായിട്ടില്ല. പല ഹോട്ടലുകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.