ക​ട്ട​പ്പ​ന​യി​ൽ ഐ​സ് മ​ഴ

കട്ടപ്പന: ആലിപ്പഴവർഷത്തോടെ കട്ടപ്പനയിൽ കനത്ത മഴ. ടൗണിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കനത്ത മഴ പെയ്തത്. ശക്തമായ ഇടിമിന്നലിനും മഴക്കുമിടെ ഐസ് കഷണങ്ങളും പെയ്തിറങ്ങി. ചെറുതും വലുതുമായ ഐസ് കട്ടകൾ മഴക്കിടെ വീടുകളുടെയും കടകളുടെയും മുകളിൽവീണ് ചിന്നിച്ചിതറി. വർഷങ്ങൾക്ക് മുമ്പ് ചെകുത്താന്മലയിൽ ഐസ് മഴയുണ്ടായി വൻ നാശനഷ്ടമുണ്ടായിരുന്നു. അന്ന് നാലുദിവസം കഴിഞ്ഞും മഞ്ഞുകട്ടകൾ കിണറുകളിലും കുളങ്ങളിലും അലിയാതെ കിടന്നു. ഏക്കർകണക്കിന് ഏലം, കാപ്പി, കരുമുളക് കൃഷി വിളകൾ നശിച്ചിരുന്നു. നിലക്കാത്ത ഐസ് വർഷത്തെ തുടർന്ന് മരങ്ങളിലെ ഇലകൾ മുഴുവൻ നശിച്ചു. ഏലത്തോട്ടങ്ങളിൽ ചെടികൾ നിന്ന സ്ഥലത്ത് ഈർക്കിൽ നാട്ടിയപോലെയായി. മഞ്ഞുവീഴ്ചയിൽ ഏലത്തിെൻറ ഇലകൾ മുഴുവൻ നശിച്ചിരുന്നു. കട്ടപ്പനയിൽ ബുധനാഴ്ച ഐസ് വീഴ്ച ഉണ്ടായപ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തിയത് ആ ഓർമയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.