എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി; ആ​റു​പേ​ർ​ക്ക്​ പ​രി​ക്ക്​

മുട്ടം: മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർഥികൾ തെരുവിൽ ഏറ്റുമുട്ടി. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. നിബിൽ ബാലകൃഷ്ണൻ, എബി അലക്സ്, വസീം ഷാ, ആദിൽ കാസിം, ഫാസിൽ, ശ്രീരാജ് എന്നിവർക്കാണ് പരിക്കേറ്റത്. സംഘമായി എത്തിയ വിദ്യാർഥികൾ ചിലരെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ കോളജ് കവാടത്തിനു മുന്നിലാണ് സംഘർഷത്തിനു തുടക്കം. എസ്.എഫ്.ഐക്കാരായ വിദ്യാർഥികൾ പ്രകോപനവും കൂടാതെ മറ്റ് സംഘടനകളിൽപെട്ടവരെ മർദിച്ചെന്നാണ് ആരോപണം. ഒരു സംഘടനയിലും പെടാത്തവർക്കും മർദനമേറ്റു. കഴിഞ്ഞ ആഴ്ച നടന്ന ഫോർത്ത് ഇയർ വീക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോടതിക്കവലയിലും പെട്രോൾ പമ്പിനു സമീപത്തും വിദ്യാർഥികൾ ഏറ്റുമുട്ടി. പെട്രോൾ പമ്പിനു സമീപത്ത് സംഘർഷവുമായി എത്തിയവരെ നാട്ടുകാർ വിരട്ടി ഓടിച്ചു. ഇതിനിടെ വിദ്യാർഥികൾ സംഘം തിരിഞ്ഞ് മുട്ടം ടൗണിൽ കല്ലേറും നടത്തി. ഇതോടെ തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മുട്ടത്തെ സംഘർഷത്തിനു ശേഷം ഇരുവിഭാഗവും തൊടുപുഴയിലും ഏറ്റുമുട്ടി. ഇവരെ തൊടുപുഴ എസ്.ഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ ലാത്തിവീശി ഓടിച്ചു. ഗാന്ധിസ്ക്വയറിലും ചാഴികാട് ആശുപത്രി സമീപത്തും വിദ്യാർഥികൾ തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. അതേസമയം, കെ.എസ്.യു, എ.ബി.വി.പി വിദ്യാർഥികൾ എസ്.എഫ്.ഐ വിദ്യാർഥികളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നെന്ന് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ജിഷ്ണു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.