കൊ​ല​ക്കേ​സ്​ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം

തൊടുപുഴ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5000 രൂപ പിഴയും. കരുണാപുരം കൂട്ടാർകരയിൽ വേലംപറമ്പിൽ മനോഹരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂട്ടാർ തിയറ്റർപടി ഭാഗത്ത് താമസിക്കുന്ന പീറ്റർ എന്ന കുര്യാക്കോസിനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ. മധുകുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണം. 2012 ഏപ്രിൽ ഒമ്പതിന് രാത്രി 7.45നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം ഉച്ചക്ക് മനോഹരനും പീറ്ററും തമ്മിൽ കൂട്ടാറിൽവെച്ച് വാക്കുതർക്കം ഉണ്ടായിരുന്നു. മധ്യസ്ഥർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. മനോഹരനെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരെ ബ്ലേഡ് കൊണ്ടുവരയുന്ന സ്വഭാവമുള്ളതായും സംഭവദിവസം മനോഹരൻ കൂട്ടാർ തിയറ്റർ പടിയിലെ കടയിൽ ബ്ലേഡ് അന്വേഷിച്ച് ചെന്നതായും അറിഞ്ഞ കുര്യാക്കോസ് മനോഹരനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് േപ്രാസിക്യൂഷൻ കേസ്. മനോഹരെൻറ കഴുത്തിലും നെഞ്ചിലുമായി 25 ആഴത്തിലുള്ള മുറുവുകളുണ്ടായിരുന്നു. നെടുങ്കണ്ടം സി.െഎയായിരുന്ന എ.കെ. വിശ്വനാഥൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ അഡ്വ. ബി. സുനിൽദത്ത് കോടതിയിൽ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.