തൊടുപുഴ: ജില്ലയിൽ ബ്ലേഡ് മാഫിയകളും അനധികൃത ചിട്ടി സ്ഥാപനങ്ങളും പിടിമുറുക്കുന്നു. ഹൈറേഞ്ചിലും തോട്ടം മേഖലയിലും തൊടുപുഴയിലും സമീപപഞ്ചായത്തുകളിലും ഇവർ അരങ്ങുവാഴുന്നത്. ഇതിെൻറ ഒടുവിലത്തെ ഇരകളാണ് അമ്പലപ്പുഴയിൽ ചിട്ടിപ്പണം വാങ്ങാൻ ചെന്ന ദമ്പതികളെ കൊലപ്പെടുത്തിയെന്ന വാർത്ത എത്തുന്നത്. മൂന്നാർ, കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ തമിഴ്നാട്ടിൽനിന്നുള്ള വട്ടിപ്പലിശക്കാരാണ് തോട്ടം തൊഴിലാളികളെ കൊള്ളയടിക്കുന്നത്. ബ്ലേഡുകാരുടെ വിളയാട്ടത്തിൽ വീടും സ്ഥലവും നഷ്ടമായവരും അക്രമങ്ങൾക്ക് ഇരയായവരും ജില്ലയിൽ നിരവധി പേരാണുള്ളത്. പലർക്കും പരാതി നൽകാനുള്ള മടിയാണ് ബ്ലേഡ് മാഫിയയുടെ ഇപ്പോഴത്തെ വളർച്ചക്ക് പ്രധാന കാരണം. ചില രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം കൂടി ഇത്തരം ബ്ലേഡ് മാഫിയ സംഘങ്ങൾക്കുണ്ട്. യാെതാരുവിധ ഇൗടുമില്ലാതെ ആദ്യം പണം കടം നൽകുന്ന ബ്ലേഡുകാർ പിന്നീട് ബ്ലാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ആധാരങ്ങളും ഇൗടായി വാങ്ങുന്നു. ഭീമമായ പലിശക്ക് പണം നൽകിയ ശേഷം മടക്കി ലഭിക്കാതെ വരുേമ്പാൾ ഗുണ്ട സംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാര സ്ഥാപനങ്ങളിലും കയറി മർദിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായിട്ടുണ്ട്. പലവിധ മാർഗങ്ങളിലൂടെയും പണം സമ്പാദിച്ച ശേഷം കൊള്ളപ്പലിശക്ക് പണം നൽകുന്ന ബിസിനസിൽ എന്തിനും തയാറായി ഗുണ്ട സംഘങ്ങളുമുണ്ട്. ഇവരെ ഉപയോഗിച്ചാണ് പണപ്പിരിവും മറ്റും നടത്തുന്നത്. പണം മേടിച്ചാൽ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ രണ്ടിരട്ടി മടക്കി നൽകിയാലും കടം തീരാത്ത വിധത്തിലുള്ള തന്ത്രമാണ് മാഫിയകളുടേത്. നിരവധി ചിട്ടി കമ്പനികളും ജില്ലയിൽ താവളമുറപ്പിക്കുന്നുണ്ട്. കൂലിപ്പണിക്കാരും തോട്ടം തൊഴിലാളികളുമാണ് ഇവരുടെ തട്ടിപ്പിനിരയാകുന്നവരിൽ ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.