ഒാ​േ​ട്ടാ​മൊ​ബൈ​ൽ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്കെ​തി​രെ മാ​ർ​ച്ചും ധ​ർ​ണ​യും

തൊടുപുഴ: അസോ. ഒാഫ് ഒാേട്ടാമൊബൈൽ വർക്ഷോപ്പ്സ് കേരള (എ.എ.ഡബ്ല്യു.കെ) തൊടുപുഴ ബി.എസ്.എൻ.എൽ ഒാഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പരിസ്ഥിതി സംരക്ഷണത്തിെൻറ പേരിൽ 15 വർഷം പഴക്കംചെന്ന വാഹനങ്ങൾ പൊതുനിരത്തുകളിൽനിന്ന് പിൻവലിക്കുന്നതിന് പകരം ആധുനിക ബി.എസ്4 എൻജിനുകൾ പഴയ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് പൊതു വിപണികളിൽ യഥേഷ്ടം ലഭ്യമാക്കുകയും അതിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ധർണ. എ.എ.ഡബ്ല്യു.കെ ജില്ല പ്രസിഡൻറ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. എ.എ.ഡബ്ല്യു.കെ സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. മീരാണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം.കെ. മോഹനൻ, ട്രഷറർ ജയിംസ് ജോസഫ്, സംസ്ഥാന ഒാഡിറ്റർ മോഹനൻ കട്ടപ്പന, യൂനിറ്റ് പ്രസിഡൻറുമാരായ പി. വിനോദ്, ലിജോ കട്ടപ്പന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.