കാ​ഡ്‌​സ് വി​ത്ത് മ​ഹോ​ത്സ​വം 21 മു​ത​ൽ

തൊടുപുഴ: കേരള അഗ്രികൾചറൽ ഡെവലപ്മെൻറ് സൊസൈറ്റി (കാഡ്സ്) സംഘടിപ്പിക്കുന്ന വിത്ത് മഹോത്സവം -ഗ്രീൻ ഫെസ്റ്റ് ഇൗമാസം 21 മുതല്‍ േമയ് ഏഴുവരെ തൊടുപുഴയില്‍ നടക്കും. മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ചാണ് ഫെസ്റ്റ്. അന്യംനിൽക്കുന്ന നാടന്‍ വിത്തുകളും തൈകളും ഗവേഷണ കേന്ദ്രങ്ങളിലെ മികച്ച നടീല്‍ വസ്തുക്കളും കര്‍ഷകരിലെത്തിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കാഡ്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചക്കയുത്സവം, പാലക്കാട് മുതലമടയില്‍നിന്നുള്ള 50 ഇനം മാമ്പഴങ്ങളും നാടന്‍ മാമ്പഴങ്ങളുമായി മാമ്പഴമേള, പുഷ്പമേള, ഗ്രാമീണ ഭക്ഷ്യമേള എന്നിവ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പി.ജെ. ജോസഫ് എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. ചക്കയുത്സവം, മാമ്പഴമേള എന്നിവയുടെയും ഉദ്ഘാടനം അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. പുഷ്പമേള ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്യു ജോണും ഭക്ഷ്യമേള ഹോട്ടല്‍ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി. ജയപാലും ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 10 മുതല്‍ ഒന്നുവരെ വിവിധ വിഷയങ്ങളിൽ പരിശീലനം നടക്കും. കാർഷിക ക്വിസിന് ടി.വി പരിപാടികളിലൂടെ ശ്രദ്ധേയനായ അൽഫിദ് കെ. ഖാദർ (ഇപ്പു) നേതൃത്വം നൽകും. അടുക്കളയിലെ വെളിച്ചെണ്ണ നിര്‍മാണം, പഴം, പച്ചക്കറിയുടെ മൂല്യവര്‍ധന, മഴമറ, തിരിനന, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.കാഞ്ഞിരമറ്റം ബൈപാസിലെ ഇൗസ്റ്റേൺ ഗ്രൗണ്ടിൽ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടര വരെ നടക്കുന്ന മേളയിലേക്ക് മുതിർന്നവർക്ക് 20ഉം കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വാർത്തസമ്മേളനത്തിൽ കാഡ്സ് പ്രസിഡൻറ് ആൻറണി കണ്ടിരിക്കല്‍, സെക്രട്ടറി കെ.വി. ജോസ്, സ്വാഗതസംഘം വൈസ് ചെയർമാൻ എം.സി. മാത്യു, മുതലമട മാംഗോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ സെന്തിൽ നടരാജൻ, ഹോട്ടല്‍ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.എന്‍. ബാബു, വി.പി. ജോര്‍ജ്, സജി മാത്യു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.