തൊ​ടു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ടെ​ർ​മി​ന​ൽ : ജോ​ലി ത്വ​രി​ത​പ്പെ​ടു​ത്തും; ഉ​ദ്​​ഘാ​ട​നം ആ​റ്​ മാ​സ​ത്തി​ന​കം

തൊടുപുഴ: തൊടുപുഴയിലെ പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിെൻറ ശേഷിക്കുന്ന നിർമാണ ജോലി ത്വരിതപ്പെടുത്താനും ആറ് മാസത്തിനകം ടെർമിനലിെൻറ ഉദ്ഘാടനം നടത്താനും ഉന്നതതല യോഗത്തിൽ ധാരണ. അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ, മലിനീകരണ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കും. കോടികൾ ചെലവിട്ട് നിർമിച്ച ടെർമിനലിെൻറ ഉദ്ഘാടനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ പി.ജെ. ജോസഫിെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച യോഗം ചേർന്നത്. വൈദ്യുതീകരണ ജോലികളുടെ ടെൻഡൻ നടപടി പൂർത്തിയായിട്ടുണ്ട്. അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ ഒരുക്കാൻ മൂന്നുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ജോലി ഏറ്റെടുത്തില്ല. ഒരു തവണകൂടി ടെൻഡർ ക്ഷണിക്കാനും ഫലമുണ്ടായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ബദൽ സംവിധാനം ആവിഷ്കരിക്കാനുമാണ് തീരുമാനം. മലിനീകരണ നിയന്ത്രണ ജോലികൾ അടുത്ത ആഴ്ച ടെൻഡർ ചെയ്യുമെന്ന് ചീഫ് എൻജിനീയർ ആർ. ഇന്ദു യോഗത്തിൽ അറിയിച്ചു. ഒന്നരക്കോടിയുടെ അനുബന്ധ ജോലികളാണ് അവശേഷിക്കുന്നത്. കടമുറികൾ ലേലം ചെയ്ത് നൽകുന്നതിലൂടെ ഇതിനാവശ്യമായ തുക കണ്ടെത്താനാകും. ഇൗ നടപടി മേയ് 15ഒാടെ പൂർത്തിയാക്കും. പി.ജെ. ജോസഫ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടിയുടെ പണികൾ തുടങ്ങാൻ കഴിയാത്തത് ഇതിനാവശ്യമായ കെ.എസ്.ആർ.ടി.സിയുടെ സോഫ്റ്റ്വെയർ സംവിധാനം സജ്ജമാകാത്തതുകൊണ്ടാണെന്നും ചീഫ് എൻജിനീയർ അറിയിച്ചു. ശേഷിക്കുന്ന ഒാരോ ജോലിയും സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി എസ്റ്റേറ്റ് ഒാഫിസർ പ്രതാപ് ദേവ്, ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ ശിവശങ്കരൻ നായർ, യൂനിയൻ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പെങ്കടുത്തു. തൊടുപുഴ-മൂലമറ്റം റൂട്ടിൽ മൂപ്പിൽ കടവ് പാലത്തിന് സമീപം ബസ് സ്റ്റാൻഡ്, ഷോപ്പിങ് കോംപ്ലക്സ്, ജീവനക്കാർക്ക് ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന ടെർമിനലിെൻറ നിർമാണം 2013 ജനുവരി പത്തിനാണ് ആരംഭിച്ചത്. സർക്കാർ ഏജൻസിയായ കിറ്റ്കോയുടെ മേൽനോട്ടത്തിൽ മൂവാറ്റുപുഴയിലെ മേരിമാത കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. പന്ത്രണ്ടര കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയാക്കി ഉയർത്തി. രണ്ടര വർഷമായിരുന്നു നിർമാണ കാലാവധി. എന്നാൽ, പല കാരണങ്ങളാൽ രണ്ടുതവണ നിർമാണം മുടങ്ങി. പിന്നീട് പി.ജെ. ജോസഫ് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് നിർമാണം പുനരാരംഭിച്ചു. 14 കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. റാമ്പുകളുടെ നിർമാണം, ജനറേറ്റർ സ്ഥാപിക്കൽ, ഓഫിസുകളുടെ ഫർണിഷിങ് ജോലികൾ, പാർക്കിങ് ഏരിയയിൽ ടൈൽസ് വിരിക്കൽ, കുടിവെള്ള സംവിധാനം ഒരുക്കൽ തുടങ്ങിയ ജോലികളാണ് ശേഷിക്കുന്നത്. നിലവിൽ കാഞ്ഞിരമറ്റം ബൈപാസ് റോഡരികിൽ നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.