തു​ര​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം തി​രി​ച്ചെ​ത്തി; വ്യാ​പ​ക കൃ​ഷി​നാ​ശം

രാജാക്കാട്: രജാക്കാട് മുന്നൂറേക്കറിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടിലേക്ക് തുരത്തിയ ആനകളാണ് ജനവാസകേന്ദ്രങ്ങളിൽ തിരിച്ചെത്തി നാശംവിതച്ചത്. കഴിഞ്ഞദിവസം പുലർച്ചെ കാട്ടാനകൾ കൂട്ടമായിട്ടെത്തി വാഴയടക്കം കാർഷികവിളകൾ നശിപ്പിച്ചു. ആനകളുടെ ശല്യം രൂക്ഷമായതോടെ തോട്ടങ്ങളിൽ ജോലി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ആനയെ കാട്ടിൽ കയറ്റിവിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ് മുന്നൂറേക്കറിൽ എത്തി നാശംവിതച്ചതിനെ തുടർന്നാണ് കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയത്. എന്നാൽ, ഇവ വീണ്ടും കൂട്ടമായി എത്തുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോടെ മുന്നൂറേക്കർ കോവിലിങ്കലെത്തി സമീപത്തെ ലയൺസിെൻറ അടുത്തുള്ള വാഴ ഒടിച്ചുതിന്നുന്ന ശബ്ദം കേട്ടുണർന്ന വീട്ടമ്മയാണ് വീട്ടുമുറ്റത്ത് നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. തുടർന്ന് തൊഴിലാളികൾ ചേർന്ന് പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയും ആനയെ വിരട്ടിയോടിക്കുന്നതിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാവിലെ ഏേഴാടെ കാട്ടാനക്കൂട്ടം സമീപത്തുള്ള ഏലത്തോട്ടത്തിൽ നിലയുറപ്പിച്ചു. വാഴയടക്കമുള്ള കൃഷികൾ വ്യാപാകമായി നശിപ്പിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തണുപ്പും പച്ചപ്പും നിറഞ്ഞുനിൽക്കുന്നതും ആവശ്യത്തിന് തീറ്റയും വെള്ളവും ഉള്ളതുമാണ് കാട്ടാനക്കൂട്ടം ഇവിടേക്ക് തിരിച്ചുവരാൻ കാരണം. അതുകൊണ്ടുതന്നെ ഇവ ഇവിടെത്തന്നെ തമ്പടിക്കാനാണ് സാധ്യത. രാജാക്കാട് ഗ്രാമപഞ്ചായത്തിെൻറ ഏറ്റവും ഉൾപ്രദേശമായ സ്ഥലമാണ് മുന്നൂറേക്കർ. രാത്രിയിലടക്കം കാട്ടാനയുടെ അക്രമമുണ്ടായാൽ ഇവിടെനിന്ന് ഓടി രക്ഷപ്പെടാൻപോലും കഴിയാത്ത അവസ്ഥയുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തെ കാട്ടിൽ കയറ്റിവിടുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.