പ​ട്ട​യ​വി​ത​ര​ണം നീ​ളു​ന്ന​തി​ൽ ആ​ശ​ങ്ക – ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി

ഇടുക്കി: ജില്ലയിൽ പട്ടയവിതരണം നീളുന്നത് ആശങ്കാജനകമാണെന്നും പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ ജാഗ്രത കാണിക്കണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി കോർ ഗ്രൂപ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ പട്ടയവിതരണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചതാണ്. പിന്നീട് മാർച്ച് അവസാനം എന്ന് പറഞ്ഞു. ഏപ്രിൽ 30ന് 10,000 പേർക്ക് പട്ടയം നൽകുമെന്ന് പറഞ്ഞെങ്കിലും ഇത്രയും പട്ടയങ്ങൾ തയാറായിട്ടില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. നിലവിൽ തയാറായത് 1993ലെ പ്രത്യേക ചട്ടമനുസരിച്ച പട്ടയങ്ങളാണ്. ഇവ നൽകാൻ തടസ്സമില്ല. എങ്കിലും നടപടി ഇഴയുകയാണ്. ഇനിയും നീണ്ടാൽ കടുത്ത സമരങ്ങളിലേക്ക് നീങ്ങേണ്ടിവരും. 1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നൽകിയ ഭൂമിയുടെ സ്റ്റാറ്റസ് റിസർവ് വനത്തിേൻറതാെണന്ന് കാണിച്ച് മുൻ ചീഫ് സെക്രട്ടറി ഹൈകോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരുത്തിനൽകാൻ തീരുമാനിച്ചെങ്കിലും നടപടിയായിട്ടില്ല. പത്തുചെയിൻ, ഷോപ്പ് സൈറ്റ്, സെറ്റിൽമെൻറ്, അലോട്ട്മെൻറ് തുടങ്ങിയ മേഖലകൾക്ക് പട്ടയം നൽകാനുള്ള നടപടി വേഗത്തിലാക്കണം. കസ്തൂരിരംഗൻ വിഷയത്തിൽ വനമേഖലയിൽ മാത്രമായി ഇ.എസ്.എ പരിമിതപ്പെടുത്തണമെന്ന സർക്കാർ തീമാനം സ്വാഗതാർഹമാണ്. എന്നാൽ, ഈ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ മുൻകൈയെടുക്കണം. മൂന്നാർ വിവാദങ്ങളുടെ മറവിൽ പട്ടയനടപടി അട്ടിമറിക്കാൻ ഗൂഢശ്രമങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നതായി സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു. രക്ഷാധികാരികളായ ആർ. മണിക്കുട്ടൻ, സി.കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീക്ക് അൽകൗസരി, കെ.കെ. ദേവസ്യ, ജോസ് കുഴിപ്പിള്ളിൽ, സാബു പ്ലാത്തോട്ടാനി, നൈസ് പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.