ഒാ​ർ​മ​പു​തു​ക്കി ഒാ​ശാ​ന​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു

തൊടുപുഴ: യേശുക്രിസ്തുവിെൻറ ജറുസലേം നഗര പ്രവേശനത്തിെൻറ ഓർമപുതുക്കി ക്രൈസ്തവർ ഞായറാഴ്ച ഒാശാനപ്പെരുന്നാൾ ആഘോഷിച്ചു. ജറുസലേം പള്ളിയിലേക്ക് യേശുവിനെ കഴുതപ്പുറത്തിരുത്തി ഓശാന പാടി എഴുന്നള്ളിച്ചതിനെ അനുസ്മരിപ്പിച്ച് ദേവാലയങ്ങളിൽ നടന്ന കുരുത്തോല പ്രദക്ഷിണങ്ങളിൽ നിരവധി വിശ്വാസികൾ പെങ്കടുത്തു. പുരോഹിതന്മാർ കുർബാന മധ്യേ കുരുത്തോലകൾ വെഞ്ചരിച്ചുനൽകി. നോമ്പുകാലത്തിെൻറ അവസാനഘട്ടമായ വിശുദ്ധ വാരാചരണത്തിനും ഓശാന ഞായറോടെ തുടക്കമായി. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളി, മുതലക്കോടം സെൻറ് ജോർജ് ഫെറോന പള്ളി, തൊടുപുഴ ഇൗസ്റ്റ് വിജ്ഞാനമാത പള്ളി, കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി, മൈലക്കൊമ്പ് സെൻറ് തോമസ് പള്ളി, കരിമണ്ണൂർ സെൻറ് മേരീസ് ഫെറോന ചർച്ച് എന്നിവിടങ്ങളിൽ തിരുക്കർമങ്ങളും കുരുത്തോല പ്രദക്ഷിണവും നടന്നു. മൂന്നാർ: മൗണ്ട് കാർമൽ ദൈവാലയത്തിൽ ഒശാനപ്പെരുന്നാളിെൻറ ഭാഗമായി വിവിധ ചടങ്ങുകൾ നടന്നു. നിത്യാരാധന ചാപ്പലിൽനിന്ന് ആരംഭിച്ച കുരുത്തോല പ്രദക്ഷിണം ടാറ്റയുടെ റീജനൽ ഓഫിസ് ചുറ്റി തിരിെക ദൈവാലയത്തിലെത്തി. ദിവ്യബലിക്ക് ഫാ. സുരേഷ് ആൻറണി മുഖ്യകാർമികത്വം വഹിച്ചു. ഫാ. അജയ് പ്രഘോഷണം നടത്തി. ഫാ. ഫ്രാൻസിസ് സഹകാർമികനായിരുന്നു. മൂന്നാറിലെത്തിയ നിരവധി സഞ്ചാരികളും ചടങ്ങുകളിൽ സംബന്ധിച്ചു. കട്ടപ്പന: സെൻറ് ജോർജ് ഫെറോന ദേവാലയത്തിൽ നടന്ന ഓശാന ഞായർ തിരുക്കർമങ്ങൾക്ക് ഫൊറോന വികാരി ഫാ. അഗസ്റ്റിൻ കാര്യപുറം, സഹവികാരിമാരായ ഫാ. ജോൺ മഞ്ഞനാനി, ഫാ. ജോസഫ്‌ മരുതോലിൽ തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളയാംകുടി സെൻറ് ജോർജ് ഫെറോന ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് പ്ലാച്ചിക്കൽ മുഖ്യകാർമികത്വം വഹിച്ചു. പെസഹ തിരുക്കർമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ദിവ്യബലിയിൽ കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് ആരാധനയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.