തൊടുപുഴ: മണക്കാട് ഗ്രാമപഞ്ചായത്തിൽ പുതുപ്പരിയാരം ഭാഗത്ത് ജനവാസകേന്ദ്രത്തിൽ നിർമിച്ച ടാർ മിക്സിങ് പ്ലാൻറ് നിയമവിരുദ്ധമെന്ന് ഹൈകോടതി വിധി. മണക്കാട് മഠത്തിൽ വീട്ടിൽ ജിൽമോൻ ജോൺ, ജിനോ ജോൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച പ്ലാൻറ് കെട്ടിടനിർമാണച്ചട്ടങ്ങളുടെ ലംഘനമാണെന്ന മണക്കാട് ഗ്രാമപഞ്ചായത്തിെൻറ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് മോഹൻ എം. സന്താനഗൗഡർ, ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ െബഞ്ച് വിധി പുറപ്പെടുവിച്ചത്. പ്ലാൻറിെനതിരെ സിംഗിൾ െബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ ജിൽമോൻ ജോൺ ഡിവിഷൻ െബഞ്ചിന് നൽകിയ അപ്പീൽ കോടതി തള്ളി. അനധികൃതമായി നിർമിച്ച പ്ലാൻറ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉടൻ പൊളിച്ചുനീക്കണമെന്ന് സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. േപ്രാജക്ട് റിപ്പോർട്ടോ അനുബന്ധ രേഖകളോ സമർപ്പിക്കാതെയാണ് നിർമാണമെന്ന് കണ്ടെത്തിയതിനാൽ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. പ്ലാൻറ് പ്രവർത്തനം തുടങ്ങിയാൽ അന്തരീക്ഷമലിനീകരണവും അർബുദവും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമുണ്ടാകുമെന്ന് ഡി.എം.ഒ അടക്കം റിപ്പോർട്ട് നൽകിയിരുന്നു. ടാർ പ്ലാൻറിനായി നടത്തിയ അനധികൃത നിർമാണ പ്രവൃത്തികൾക്ക് അംഗീകാരം ആവശ്യപ്പെട്ട് പ്ലാൻറുടമ സമർപ്പിച്ച അപേക്ഷയിൽ പഞ്ചായത്ത് അസി. എൻജിനീയർ നടത്തിയ പരിശോധനയിൽ പ്രവൃത്തികളിൽ ഗുരുതര ചട്ടലംഘനം കണ്ടെത്തി. അസി. എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഉന്നയിച്ച വാദമുഖങ്ങൾ കോടതി അംഗീകരിച്ചത്. ഹൈകോടതി നിർദേശിച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവിഷൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പ്ലാൻറുടമക്ക് സഹായകരമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പ്ലാൻറ് അടിയന്തരമായി പൊളിച്ചുനീക്കിയില്ലെങ്കിൽ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സമരസമിതി ചെയർമാൻ ബിജു കൃഷ്ണൻ, ട്രഷറർ എം.കെ. ജോൺസൺ, സിബി മാത്യൂസ്, ജയരാമൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.