നെടുങ്കണ്ടം: സമീപവാസിയുടെ പരാതിയിൽ പൊലീസ് പീഡനം സഹിക്കാനാകാതെ അഞ്ചംഗ കുടുംബം ആത്മഹത്യയുടെ വക്കിൽ. കൂട്ടാർ വാഴേപ്പറമ്പിൽ റെജിയും (45) കുടുംബവുമാണ് പൊലീസ് പീഡനത്തിൽ ദുരിതം അനുഭവിക്കുന്നത്. സമീപവാസിയുടെ വ്യാജപരാതിയെ തുടർന്ന് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കാണിച്ച് മുൻ മുഖ്യമന്ത്രി, കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകി മൂന്നു വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും റെജി പറയുന്നു. കഴിഞ്ഞ ദിവസം ൈക്രം ഡിറ്റാച്ച്മെൻറ് ഓഫിസിൽ റെജിയെ വിളിച്ചുവരുത്തി ഫോൺ കൈവശപ്പെടുത്തുകയും ചെയ്തത്രേ. 2011ൽ റെജി സമീപവാസിയുടെ ഒന്നരയേക്കർ സ്ഥലം മൂന്നു വർഷത്തേക്ക് പാട്ടത്തിനെടുത്ത് ഏലകൃഷി നടത്തിയിരുന്നു. വിളവിെൻറ ഏലത്തിെൻറ മൂന്നിലൊന്ന് സ്ഥലം ഉടമക്കും ബാക്കി റെജിക്കുമെന്നായിരുന്നു വ്യവസ്ഥ. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട വിളവ് ലഭിച്ചതോടെ പാട്ടക്കാലാവധി തീരും മുമ്പേ സ്ഥലം ഉടമ സുഹൃത്തായ പൊലീസുകാരെൻറ സഹായത്തോടെ റെജിയെ ഒഴിപ്പിച്ചു. ഇതിനെതിരെ കമ്പംമെട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പരാതി നൽകിയതിെൻറ വിരോധത്തിനു പാട്ടസ്ഥലത്തെ പുരയിടത്തിൽ സൂക്ഷിച്ച തടി ഉരുപ്പടി മോഷ്ടിച്ചെന്ന് കാണിച്ച് റെജിക്കെതിരെ കമ്പംമെട്ട് പൊലീസിൽ കേസ് നൽകി. ലോക്കൽ പൊലീസിെൻറ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിന്നീട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റെജിക്കെതിരെ പരാതി നൽകി. ഇതോടെ, രണ്ടു വർഷത്തിലധികമായി ഇയാൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങുകയാണ്. ഇതുമൂലം ജോലിക്ക് പോകാൻപോലും കഴിയുന്നില്ല. രണ്ടു പെൺമക്കളും രോഗിയായ ഭാര്യയും വൃദ്ധമാതാവുമാണ് റെജിയുടെ വീട്ടിലുള്ളത്. മൂത്തമകളുടെ ഇടതുകാലും കൈകളും തളർന്നതാണ്. കുടുംബപ്രാരബ്ധങ്ങളാൽ വലഞ്ഞ തനിക്ക് പൊലീസ് മാനസികമായി നിരന്തരം പീഡിപ്പിക്കുന്നതിനാൽ ആത്മഹത്യമാത്രമാണ് പോംവഴിയെന്ന് റെജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.