ഭൂ​മി ത​ട്ടി​യെ​ടു​ത്തെ​ന്ന്​ ആ​രോ​പി​ച്ച്​ സ്​​ത്രീ​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം

നെടുങ്കണ്ടം: തെൻറ ൈകയിൽനിന്ന് പിടിച്ചെടുത്ത ഒരു ഹെക്ടർ സ്ഥലം എന്തുചെയ്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗക്കാരി പ്ലാക്കാർഡുമേന്തി താലൂക്ക് ഒാഫിസിലെത്തി തഹസിൽദാർക്ക് പരാതി നൽകി. ചേലച്ചുവട് പുളിയന്മക്കൽ സാറാമ്മയാണ് വേറിട്ട സമരരീതിയുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് ഉടുമ്പൻചോല താലൂക്ക് ഒാഫിസിലേക്ക് ഒറ്റയാൾ സമരം നടത്തിയത്. 2011ൽ അന്നത്തെ റവന്യൂ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണെൻറ നേതൃത്വത്തിൽ ചിന്നക്കനാൽ സിങ്കുകണ്ടത്തെ തെൻറ ഭൂമി റവന്യൂ സംഘം പിടിച്ചെടുത്തശേഷം ഭൂമാഫിക്ക് കൈമാറിയെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമാണ് സാറാമ്മയുടെ ആരോപണം. മൂന്നാറിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പിടിച്ചെടുത്ത ഭൂമി റവന്യൂ വകുപ്പിെൻറ കൈവശമുണ്ടെന്നാണ് സാറാമ്മയോട് പറഞ്ഞത്. താലൂക്ക് ഒാഫിസിലെത്തിയ സാറാമ്മ തഹസിൽദാറുടെ മുറിയിൽ കുത്തിയിരിക്കാനായിരുന്നു ശ്രമം. ഇത് തഹസിൽദാർ എതിർത്തതോടെ പരാതി എഴുതിനൽകി മടങ്ങി. സിങ്കുകണ്ടത്തെ ഭൂമിയിൽനിന്ന് കൈയേറ്റക്കാരെ ഒഴിവാക്കി കേസെടുക്കണമെന്നും സാറാമ്മ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.