സി.​പി.​എം–ലീ​ഗ് ഏറ്റുമുട്ടൽ; ഇ​ട​വെ​ട്ടി​യി​ൽ സം​ഘ​ർ​ഷാ​വ​സ്​​ഥ

തൊടുപുഴ: സി.പി.എം- ലീഗ് സംഘർഷമുണ്ടായ ഇടവെട്ടിയിൽ വീണ്ടും സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും നടത്തിയ പ്രകടനങ്ങളാണ് സംഘർഷ പ്രതീതി സൃഷ്ടിച്ചത്. സി.ഐ എൻ.ജി. ശ്രീമോെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സംഘർഷാവസ്ഥക്ക് അയവ് വരുത്തിയത്. രണ്ടുദിവസം മുമ്പ് ഇടവെട്ടിയിൽ സി.പി.എം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിൽ പരിക്കേറ്റ ലീഗ് പ്രവർത്തകരെ സഹകരണ ആശുപത്രിയും സി.പി.എം പ്രവർത്തകരെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, പൊലീസ് ലീഗ് പ്രവർത്തരെ മാത്രം അറസ്റ്റ് ചെയ്തെന്നാരോപിച്ച് ലീഗ് നേതാക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇടവെട്ടിയിൽ ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും പ്രകടനം നടത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്യമായി രംഗത്തെത്തിയതോടെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.