തൊടുപുഴ: തൊടുപുഴ നഗരത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 87 കിലോ നിരോധിത പ്ലാസ്റ്റിക് കൂടുകൾ പിടികൂടി. വെങ്ങല്ലൂർ, മുതലക്കോടം മേഖലകളിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കൂടുകൾ കണ്ടെത്തിയത്. നഗരസഭ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനകളിൽ നിരവധി പ്ലാസ്റ്റിക് കൂടുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നിരോധിത പ്ലാസ്റ്റിക് കൂടുകൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.