ന​ഗ​ര​ത്തി​ലെ സി​നി​മ തി​യ​റ്റ​റി​ൽ അ​​ക്ര​മം; ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക്​ പ​​രി​ക്ക്​

തൊടുപുഴ: നഗരത്തിലെ സിനിമ തിയറ്ററിലെത്തിയ ഒരുസംഘം തിയറ്റർ ജീവനക്കാരെ മർദിച്ചതായി പരാതി. തിയറ്ററിലെ ഡ്യൂട്ടി മാനേജർമാരായ പൂമാല സ്വദേശി ശ്രീകുമാർ (33), തൊടുപുഴ സ്വദേശി നിനീഷ് (30) എന്നിവരാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശിർവാദ് സിനിമ തിയറ്ററിൽ ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ഒരുസംഘമാളുകൾ അക്രമം നടത്തിയത്. സംഭവമറിഞ്ഞ് എസ്.ഐമാരായ അബ്ദുൽ അസീസ്, സീന എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഉച്ചക്ക് 2.45ന് തുടങ്ങിയ ഷോ കഴിഞ്ഞിറങ്ങിയവരാണ് അക്രമിച്ചതെന്ന് മർദനമേറ്റവർ പറഞ്ഞു. ബൈക്ക് പാർക്ക് ചെയ്തതുമായുണ്ടായ പ്രശ്നമാണ് സംഘർഷത്തിനിടയാക്കിയത്. ബൈക്ക് മാറ്റിെവക്കാൻ പറഞ്ഞെങ്കിലും വന്നവർ തയാറാകാത്തതിനെ തുടർന്ന് സിനിമ നടക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ബൈക്ക് റോഡരികിലേക്ക് നീക്കിെവച്ചു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ പതിനഞ്ചോളം വരുന്ന സംഘം ബഹളംെവച്ച് സെക്യൂരിറ്റിയുമായി വാക്കുതർക്കമായി. ഭയന്ന സെക്യൂരിറ്റി തിയറ്ററിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതേസമയം കാര്യമന്വേഷിക്കാനെത്തിയവർ തങ്ങളെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്നും മർദനത്തെ തുടർന്ന് തളർന്നുവീണ തങ്ങളെ മറ്റ് ജീവനക്കാർ എത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.